നിങ്ങള്‍ ഫയര്‍ഫോക്സ് ഉപയോഗിക്കുന്ന വ്യക്തിയാണോ..........  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : ,

തലക്കെട്ട് കണ്ടപ്പോള്‍ എതേലും സാധനത്തിന്റെ പരസ്യമാണെന്ന് തോന്നിയൊ, അല്ലേ അല്ല.
ഫയര്‍ഫോക്സിന്റെ എറ്റവും നല്ല പ്രത്യേകത, അതില്‍ നമുക്ക് ആഡ്വണ്‍സ് (പ്ലഗിന്‍സ്) ചേര്‍ക്കാം എന്നതാണു്. ബൂലോകത്തില്‍ പലരും പലപ്പോഴായി പല ആഡ്വണ്‍സിനെ കുറിച്ചും പ്രതിപാദിച്ചിട്ടുണ്ടല്ലോ. ഇവിടെ ഞാനും നിങ്ങള്‍ക്കായി ഒരു കിടിലം കിക്കിടിലം കിടിലോല്‍ക്കിടിലം ആഡ്വണ്‍നെ പരിചയപ്പെടുത്തുന്നു.

"സ്വനലേഖ". പേര് കേള്‍ക്കുമ്പോത്തന്നെ ഒരു ഇത് ഇല്ലേ ( കടപ്പാട് : എന്റെ പഴയപോസ്റ്റ് :-) ). പേര് കേട്ടാലറിയാം ഇവളൊരു നാടന്‍ മലയാളിപ്പെണ്ണ്. അപ്പോപ്പിന്നെ എന്തിനാഡായ് ഈ ആഡ്വണ്‍ ഉപയോഗിക്കുന്നത് എന്നു ചോദിക്കു. ഇവളെക്കുറിച്ച് പറയുകയാണെങ്കില്‍ നാണംകുണുങ്ങിയാണെങ്കിലും നല്ല അസ്സലായി മലയാളം എഴുതും. ഇപ്പൊ കാര്യം മനസ്സിലായോ. ഇല്ലേ, എന്റെ പൊന്നു മനുഷ്യന്മാരേ ...... ഇവളെ നിങ്ങളുടെ ഫയര്‍ഫോക്സിന് കെട്ടിച്ചുകൊടുത്താല്‍, വേറെ ആരുടെയും (കീമാന്‍,വരമോഴി മുതലായ സോഫ്റ്റ്വെയര്‍) സഹായമില്ലാതെ മലയാളം ടൈപ്പ് ചെയ്യാം.

ഇനി കുറച്ച് സീരിയസ്സ് ആകാം
ഞാന്‍ പറഞ്ഞുവന്നതെന്താണെന്നുവെച്ചാല്‍ ഫയര്‍ഫോക്സ് ബ്രൌസറില്‍ നമുക്ക് സ്വനലേഖ ഇന്‍സ്റ്റാള്‍ ചെയ്യാം. ദാ ഇവിടെ ഞെക്കിയാല് സ്വനലേഖ ഫയര്‍ഫോക്സില്‍ ചേര്‍ക്കാം. ചേര്‍ത്തുകഴിഞ്ഞ് ഫയര്‍ഫോക്സ് റീസ്റ്റാര്‍ട്ട് ചെയ്താല്‍ സ്വനലേഖ ഉപയോഗിച്ച് തുടങ്ങാം. ഏത് വെബ്സൈറ്റിലെയും ടെക്സ്റ്റ് ഏരിയയിലോ, ടെക്സ്റ്റ് ബോക്സിലോ മലയാളം ടൈപ്പ് ചെയ്യാന്‍ അതില്‍ മൌസിട്ട് ക്ലിക്കണം എന്നിട്ട് "കണ്‍ട്രോള്‍ + m (Ctrl+m)" അടിക്കണം , സിമ്പിള്‍ ഇത്രെയുള്ളു നിങ്ങള്‍ ഇതാ സ്വനലേഖയ്ക്ക് അടിമയായിക്കഴിഞ്ഞു.

ശുഭം.

ഞാന്‍ ഈ ടൈപ്പ് ചെയ്യുന്നതെല്ലാം സ്വനലേഖ ഉപയോഗിച്ചാണ്. എന്റെ കൂട്ടുകാരനായ നിഷാന്‍ ആണ് സ്വനലേഖയെ ഫയര്‍ഫോക്സിന് മുട്ടിച്ച്കൊടുത്ത മഹാന്‍. അദ്ദേഹത്തിനായി ഞാന്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.

19 അഭിപ്രായങ്ങള്‍

സ്വനലേഖ സാംപിള്‍ ടെസ്റ്റ് ചെയ്യാന്‍ ദെ ദിദില്‍ ക്ലിക്കുക

ഞാന്‍ ഈ കമന്റ് സ്വനലേഖയില്‍ എഴുതാന്‍ ശ്രമിച്ചു . നടന്നില്ല. എന്റെ ടൂള്‍ ബാറില്‍ സ്വനലേഖയെ കയറ്റിയിട്ടിട്ടുണ്ട്. ഈ കമന്റു ബോക്സില്‍ കര്‍സര്‍ വരുത്തിയതിനു ശേഷം സ്വനലേഖ ക്ലീക്ക് ചെയ്തപ്പോള്‍ കമന്റ് ബോക്സ് നീല നിറത്തിലായില്ല. അതു കൊണ്ട് വീണ്ടും കീമാന്‍ ഉപയോഗിച്ച് കമന്റുന്നു. ഫയര്‍ഫോക്സ് 3.5 ആണു ഉപയോഗിക്കുന്നത്.

കീമാന്‍ തന്നെയാണ് എളുപ്പമായി എനിയ്ക്കു തോന്നുന്നത്. അക്ഷരങ്ങളും വ്യത്യാസമുണ്ട്. ഒരുപക്ഷേ ശീലമില്ലാത്തതായിരിയ്ക്കും...

നന്നായി... പലര്‍ക്കും ഉപകാരപ്പെട്ടേയ്ക്കും.

ഞാനും കീമാന്‍ ആണ് ഉപയോഗിയ്ക്കുന്നത്.

Unknown   പറയുന്നു July 16, 2009 at 9:16 PM
This comment has been removed by the author.
Unknown   പറയുന്നു July 16, 2009 at 9:32 PM

അങ്കിളിന്റെ കമന്റ് കണ്ടപ്പോഴാണു സ്വനലേഖ പരീക്ഷിക്കാന്‍ തോന്നിയത്. ഞാനിത് സ്വനലേഖയിലാണു ടൈപ്പ് ചെയ്യുന്നത്. പ്രശ്നമൊന്നുമില്ലല്ലൊ. എന്നാലും കീമാന്‍ തന്നെ നല്ലത് എന്ന് തോന്നുന്നു. ഇവിടെ ഇംഗ്ളീഷ് അക്ഷരം ടൈപ്പ് ചെയ്യുന്നത് എങ്ങനെയെന്ന് പറഞ്ഞാല്‍ കൊള്ളാമായിരുന്നു. അതായത് കണ്ട്രോള്‍ കീയും എമ്മും അമര്‍ത്തി മലയാളം ടൈപ്പ് ചെയ്യാന്‍ തുടങ്ങിയാല്‍ വീണ്ടും ഇവിടെ ഇംഗ്ളീഷ് അക്ഷരം എങ്ങനെയാണു ടൈപ്പ് ചെയ്യുക എന്ന്. ഏതായാലും സ്വനലേഖയുടെ പേജില്‍ നിന്ന് കൂടുതല്‍ മനസ്സിലാക്കാമെന്ന് തോന്നുന്നു. പക്ഷെ നമുക്ക് കീമാന്‍ തന്നെ സൌകര്യപ്രദമെന്നതില്‍ സംശയമില്ല.

Ctrl+M അമര്‍ത്തിയാല്‍ മലയാളം ലഭ്യമാകും. ഇംഗ്ലീഷിലേക്ക് മാറാന്‍ Ctrl+M വീണ്ടും അമര്‍ത്തുക. ഈ വിവരങ്ങള്‍ കൂടി ബ്ലോഗില്‍ ഇട്ടാല്‍ നന്നായിരുന്നു

Unknown   പറയുന്നു July 16, 2009 at 10:52 PM

സ്വനലേഖ നന്നായി വര്‍ക്ക് ചെയ്യുന്നു. അങ്കിള്‍ ഒരു പക്ഷേ ആഡ്-ഓണ്‍ ഇന്‍സ്ടാള്‍ ചെയ്തിട്ടുണ്ടാവില്ല. ടൂള്‍ ബാറില്‍ സ്വനലേഖ കയറ്റിയാല്‍ മാത്രം പോര.

Unknown   പറയുന്നു July 16, 2009 at 10:55 PM

നന്ദി അനൂപ് എന്റെ ആ സംശയവും തീര്‍ന്നു. Thanks....:)

@അങ്കിള്‍ :
സ്വനലേഖയെ ടൂള്‍ബാറില്‍ കേറ്റണ്ട ഈ പോസ്റ്റിലുള്ള ലിങ്ക് വഴി പോയാല്‍ ആഡ്-ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പറ്റും. അത് കഴിഞ്ഞു ടെക്സ്റ്റ് ഏരിയയിലോ, ടെക്സ്റ്റ് ബോക്സിലോ ക്ലിക്ക് ചെയ്തിട്ട് Cntl+m അമര്‍ത്തിയാല്‍ മലയാളം ടൈപ്പ് ചെയ്യാം വീണ്ടും Cntrl+m അമര്‍ത്തിയാല്‍ മലയാളം മാറിക്കിട്ടും (Cntrl+m ഉപയോഗിച്ച് toggle ചെയ്യാം )
ഞാനും ഫയര്‍ഫോക്സ് 3.5. ആണ് ഉപയോഗിക്കുന്നത്. കുഴപ്പമൊന്നും ഇല്ല :-)

@കൊട്ടോട്ടിക്കാരന്‍ :
പിന്നീട് ഇത് മാറ്റിപ്പറയരുത് ( സ്വനലേഖയാണ് എളുപ്പം എന്ന് :-) )

@ ശ്രീ :
ഒരു ചെയിഞ്ച് ആര്‍ക്കാ ഇഷ്ടമല്ലാത്തെ , ഉപയോഗിച്ച് നോക്കൂ :-)

@ കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി :
ശ്രീയോട് പറഞ്ഞതു തന്നെ താങ്കളോടും ആവര്‍ത്തിക്കുന്നു. :-)

@പി.അനൂപ് :
കമന്റില്‍ ഉള്ളതിനാല്‍ പോസ്റ്റില്‍ കയറ്റിയില്ല. :-)

@ എല്ലാവരോടും :
സ്വനലേഖയെ ഇഷ്ടായി എന്നറിഞ്ഞതില്‍ സന്തോഷം, നന്ദി നമസ്കാരം. എന്റെ ധര്‍മ്മയുദ്ധം മുഴുവനും ടൈപ്പുചെയ്തത് സ്വനലേഖയാണ്, എന്തെലും കുഴപ്പമുണ്ട് എങ്കില്‍ അറിയിക്കൂ ( പരസ്യമാണേ :‌-) )

Ashly   പറയുന്നു July 17, 2009 at 2:40 AM

നൊക്കട്ടെ...നമ്മള് ഗൂഗിള് ഫാനാ. കീമനെ വല്ലപൊഴുമെ തൊടാറുളൂ.

ഇനി ഈ ലേഖ കുട്ടിയെ ഒന്ന് നൊക്കട്ട്.....

appreciate your efforts !

ഉപകാരപ്രദം.കീമാനാണ് ഉപയോഗിക്കുന്നതു്. ഇതൊന്നു ശ്രമിച്ചുനോക്കം.

കെ.പി.എസ് പരഞ്ഞതാണു ശരി. ആഡ് ഓന്‍ ഇന്‍സ്റ്റാള്‍ ചെയ്യാതെയാണു ഞാന്‍ ആ വിഢിത്തം എഴുതിയത്.

നന്ദി, കെ.പി.എസ്സിനും, വേദ വ്യാസനും.

@Captain Haddock :
ലേഖക്കുട്ടിയെ നോക്കുന്നതുകൊള്ളാം അവസാനം വേറെ ആരുടെയും കൂടെപ്പോകരുത്. :-)

@Typist | എഴുത്തുകാരി :
ശ്രമിച്ചുനോക്കുകയും തുടര്‍ന്ന് ഉപയോഗിക്കുകയും വേണം .

@അങ്കിള്‍ :
എല്ലാം മംഗളമായി എന്നറിഞ്ഞതില്‍ സന്തോഷം :-)

ഞാനും നോക്കാം. :-)

നോക്കീട്ടോ. കുഴപ്പമില്ല ഈ ലേഖ. കണ്ടില്ലേ നന്നായിട്ട് തെളിയുന്നുണ്ട്. :-)

@Bindhu Unny
ഞാന്‍ പറഞ്ഞതല്ലേ ലേഖ പാവമാന്ന് :)

കീമാന്‍ ടൈപ്പുചെയ്തു ശീലിച്ചവര്‍ക്ക് തുടക്കത്തില്‍ പ്രശ്നമുണ്ടാക്കുന്നുണ്ടെന്നേയുള്ളൂ... പഠിച്ചാല്‍ ഇതും എളുപ്പം തന്നെ. ഇതെഴുതുന്നത് സ്വനലേഖ ഉപയോഗിച്ചാണ്. എനിയ്ക്കു കീമാന്‍ തന്നെയാണ് എളുപ്പം...

@കൊട്ടോട്ടിക്കാരന്‍ :
വെറുതെ ലേഖക്കുട്ടിയെ കുറ്റം പറയുവാ അല്ലേ ;)

Post a Comment

ചാറ്റ് ചെയ്യാം

തുറന്നുവിടുന്നത്

വേദ വ്യാസന്‍

ചിന്തകള്‍ക്ക് പിറകേ ഓടുന്നവര്‍

മറ്റൊരു ചിന്ത

ചിന്തകള്‍ക്ക് പുറകേ വരൂ