ലോകാസമസ്താ സുഖിനോ ഭവന്തു :  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : ,

സമത്വം, സാഹോദര്യം, സഹനശക്തി, അഹിംസ, ചേരിചേരാനയം, നമ്മുടെ ഭാരതം ഉയര്‍ത്തിപിടിയ്ക്കുന്ന ഒരുപാട്‌ ആദര്‍ശങ്ങള്‍ , എല്ലാം ഒന്നിനൊന്നു തകര്‍പ്പന്‍. അല്ലാ എനിയ്ക്കൊരു സംശയം ഈ സഹനശക്തി എന്ന് പറയുന്ന സാധനം എന്താണ് "ഒരുത്തന്‍ വന്നു നമ്മുടെ മുക്കില്‍ കൊഴിത്തുവല്‍ കൊണ്ടു കുത്തുമ്പോ തുമ്മാതിരുന്നിട്ടു , കണ്ടോ കണ്ടോ ഞാന്‍ തുമ്മിയില്ലല്ലാ എന്ന് പറയുന്നതാണാ ???? " എന്നാല്‍ ആ ടൈപ്പ് സഹനശക്തി ഭാരതീയനായ എനിയ്ക്കില്ല... ഉറങ്ങിക്കിടക്കുന്ന എന്റെ മുക്കില്‍ തുവലല്ല ഒരു രോമം കേറ്റിയാലും അവന്റെ കൂമ്പിനിട്ടു ചവിടുന്നതാ എന്നെപ്പോലുള്ളവരുടെ ശീലം.
ഇവനിതെന്തിനാ ഇങ്ങനെ തിളയ്ക്കുന്നെ എന്നാണോ ആലോചിക്കുന്നത് , എങ്ങനെ ദേഷ്യം(വിഷമം) വരാതിരിയ്ക്കും ഓരോ ദിവസവും കാണുന്ന വാര്‍ത്തകള്‍ :

**********************************************************************************************************************
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനം : (malayalam.webdunia.com)
ഇന്ത്യ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യം വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്. ജമ്മുവിലെ രണ്ട് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ സൈന്യം പ്രകോപനമൊന്നുമില്ലാതെ മോര്‍ട്ടാറുകളും റോക്കറ്റുകളും തൊടുത്തുവിട്ടു. അന്താരാഷ്ട്ര അതിര്‍ത്തിക്ക് അടുത്ത് ആര്‍ എസ് പുരയിലും പൂഞ്ചില്‍ നിയന്ത്രണ രേഖയ്ക്ക് അടുത്ത് മാന്‍ഡിയിലുമാണ് പാക്സൈന്യം ആക്രമണം നടത്തിയത്. ആക്രമണങ്ങള്‍ രണ്ടും ഒരു മണിക്കൂറിനുള്ളിലായിരുന്നു എന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. അടുത്തകാലത്ത് പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെ തുടര്‍ന്ന് ഇരു വിഭാഗവും ഫ്ലാഗ് മീറ്റിംഗ് നടത്തിയിരുന്നു.

അതിര്‍ത്തികടന്ന് ഇന്ത്യന്‍ ജവാനെ വധിച്ചു :(thatsmalayalam.oneindia.in)
നിയന്ത്രണ രേഖ ലംഘിച്ച്‌ പാക്‌ സൈനികര്‍ ഇന്ത്യന്‍ ജവാനെ വെടിവെച്ചു കൊന്നു. അഞ്ച്‌ വര്‍ഷമായി നിലനില്‌ക്കുന്ന വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ്‌ പാക്‌ സൈന്യം കുപ്‌വാര മേഖയില്‍ സൈനിക നീക്കം നടത്തിയിരിക്കുന്നത്‌.കാര്‍ഗില്‍ യുദ്ധത്തിന്‌ ശേഷം ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാറാണ്‌ പാകിസ്‌താന്‍ ഏകപക്ഷീയമായി ലംഘിച്ചിരിയ്‌ക്കുന്നത്‌. പാക്‌ സൈനികര്‍ അതിര്‍ത്തി രേഖ മറികടന്ന്‌ 650 ഓളം അടി ഉള്ളിലേക്ക്‌ കയറിയതായും വക്താവ്‌ വെളിപ്പെടുത്തി. എന്നാല്‍ ഏറ്റുമുട്ടലിനെക്കുറിച്ച്‌ യാതൊരു വിവരവുമില്ലെന്നാണ്‌ ഇക്കാര്യത്തില്‍ പാകിസ്‌താന്റെ പ്രതികരണം.

ചൈനീസ് കോപ്റ്റര്‍ അതിര്‍ത്തി ലംഘിച്ചു : (metrovaartha.com)
അതിര്‍ത്തി ലംഘിച്ചു ജമ്മു- കശ്മീരില്‍ കടന്ന ചൈനീസ് ഹെലികോപ്റ്റര്‍ ടിന്നിലടച്ച ഭക്ഷണം താഴേക്കിട്ടു. ഒരിക്കലല്ല, രണ്ടുതവണ. സംഭവം കഴിഞ്ഞ ജൂണ്‍ 21ന്. ഹിമാലയന്‍ നഗരം ചുമറിനു വടക്കുള്ള തരിശുഭൂമിയാലണു ഭക്ഷണപ്പൊതികളിട്ടത്. ഇന്ത്യന്‍ പ്രതിരോധകേന്ദ്രങ്ങള്‍ വിവരമറിഞ്ഞെത്തിയപ്പോഴേക്കും ചൈനീസ് കോപ്റ്ററുകള്‍ അതിര്‍ത്തി കടന്നു മറഞ്ഞിരുന്നു. നിയന്ത്രണ രേഖ സംബന്ധി ച്ച് ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന മേഖലയാണിത്. ഈ മാസം 26 തവണയും ഈ വര്‍ഷം 226 തവണയും ചൈനീസ് പട്രോള്‍ സംഘം അതിര്‍ത്തി ലംഘിച്ചുവെന്നും സൈന്യത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലഡാക്കില്‍ ചൈനീസ് കടന്നുകയറ്റം : (malayalam.webdunia.com)
ചൈന ഹെലികോപ്ടറുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിനു പിന്നാലെ ചൈനയുടെ സൈന്യവും അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ പ്രദേശത്ത് കടന്നുകയറി. ലഡാക്ക് പ്രദേശത്ത് ഇന്ത്യന്‍ അതിര്‍ത്തി കടന്ന് 1.5 കിലോമീറ്ററോളം ഉള്ളില്‍ കടന്ന വിദേശ സൈനികര്‍ പാറകളിലും മറ്റും ചുവന്ന ചായം തേച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയായി ഇരു രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ള മൌണ്ട് ഗയയ്ക്ക് 1.5 കിലോമീറ്റര്‍ ഉള്ളിലേക്കാണ് ചൈനയുടെ സൈനികര്‍ കടന്നു കയറിയത്. ഇവിടെയുള്ള പാറകളിലും മറ്റും ചുവന്ന ചായം സ്പ്രേ ചെയ്യുകയായിരുന്നു എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ജൂലൈ 31 ന് ആണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ സുലുംഗ് ചുരത്തില്‍ പട്രോളിംഗ് നടത്തുന്ന സംഘം പാറകളില്‍ ചുവന്ന ചായം തേച്ചിരിക്കുന്നത് കണ്ടെത്തിയത്. പാറകളില്‍ “ചൈന” എന്ന് എഴുതിയിട്ടുള്ളതായും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. സ്വാതന്ത്ര്യം ലഭിച്ച ശേഷം ആദ്യമായാണ് ചൈനയുടെ സൈന്യം ഈ പ്രദേശത്ത് അതിര്‍ത്തി ലംഘനം നടത്തുന്നത്. ജമ്മു കശ്മീരിലെ ലഡാക്ക്, ഹിമാചലിലെ സ്പിതി, ടിബറ്റ് എന്നീ മൂന്ന് പ്രദേശങ്ങള്‍ ഒന്നിച്ചു ചേരുന്ന സ്ഥലമാണ് മൌണ്ട് ഗയ. ചൈനയുടെ കടന്നുകയറ്റത്തെ കുറിച്ച് സൈന്യം പ്രതികരിച്ചിട്ടില്ല. ചൈനീസ് ഹെലികോപ്ടറുകള്‍ ചുമാറില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചത് ജൂണിലായിരുന്നു. ഇത് കോപ്ടറിന്റെ സഞ്ചാര നിയന്ത്രണ സംവിധാനത്തില്‍ തകരാര്‍ പറ്റിയതുകൊണ്ടായിരിക്കാം എന്ന് ഇന്ത്യന്‍ സൈന്യം സംശയം പ്രകടിപ്പിച്ചിരുന്നു.

ഭടന്‍മാര്‍ അതിര്‍ത്തി ലംഘിച്ചിട്ടില്ല: ചൈന (manoramaonline.com)
ചൈനീസ്‌ ഭടന്മാര്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ചൈന നിഷേധിച്ചു. ചൈനീസ്‌-ഇന്ത്യന്‍ രാജ്യാന്തര അതിര്‍ത്തി പ്രദേശത്ത്‌ ഒന്നര കിലോമീറ്റര്‍ ഉള്ളിലേക്കു കടന്നുകയറി പാറക്കെട്ടുകളില്‍ ചുവന്ന സ്പ്രെ പെയിന്റ് അടിയ്ക്കുകയും ചൈന എന്നെഴുതുകയും ചെയ്തതായുള്ള റിപ്പോര്‍ട്ടുകള്‍ ചൈന നിഷേധിച്ചു. അത്തരമൊരു ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇന്ത്യയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്ന് ചൈന അറിയിച്ചു.

******************************************************************************************************************

ജമ്മുവില്‍ പോസ്റ്റിംഗ് കിട്ടിയ കൂട്ടുകാരന്‍ "അടുത്തതവണ കാണാന്‍ പറ്റുമോന്നറിയില്ലെടാ എന്നാണ്" പറഞ്ഞിട്ടുപോയത് .

വേറൊരുകൂട്ടുകാരന്റെ ട്വിറ്റെര്‍ അപ്ഡേറ്റ്

"Forget to mention tht I had a talk with my Chinese colleagues on LOC issue. Surprisin they r nt even aware of the 1996 LOC agreement."

"They still think tht Arunachal is a part of china. And there is still a lot fuss abt the same on local Chinese media"


നമ്മളുള്‍പ്പെടുന്ന കോടികളുടെ സുരക്ഷയ്ക്കും സമാധാനത്തിനും അതിര്‍ത്തിയില്‍ ജാഗ്രതയോടെ കാത്തിരിയ്ക്കുന്ന ജവാന്‍മാരുടെ സുരക്ഷയ്ക്കായി, നമ്മുടെ ഭരണകൂടം ഈ വിഷയത്തില്‍ ഗൌരവം ഉള്‍ക്കൊണ്ട് എന്തെങ്കിലും നടപടി കൈക്കൊള്ളുമോ ????





ധീരജവാന്‍മാര്‍ക്കായി ...............

9 അഭിപ്രായങ്ങള്‍

എങ്ങനെ ദേഷ്യം വരാതിരിയ്ക്കും ഓരോ ദിവസവും കാണുന്ന വാര്‍ത്തകള്‍ !

അതുതന്നെയാ എനിയ്ക്കും ചോദിയ്ക്കാനുള്ളത്... ആര്‍ക്കാ ഇതൊക്കെ അന്വേഷിയ്ക്കാന്‍ നേരം..?

:)
സീരിയസ്സ് ആയോ മോനേ??

@കൊട്ടോട്ടിക്കാരന്‍ :
ഇന്നും വാര്‍ത്തയുണ്ട്, 2 പാക് മിസൈല്‍ ഇന്ത്യയിലേയ്ക്ക്...

@ അരുണ്‍ കായംകുളം :
ഇല്ല, ചേട്ടാ, പക്ഷേ ഇതൊക്കെ കാണുമ്പോ :'(

good post..

This comment has been removed by the author.

മീടിയക്കാര് പച്ചരി വാങ്ങാന്‍ കശോപ്പിക്കാന്‍ വേണ്ടിയാവും ഇതൊക്കെ പൊക്കി എടുക്കണേ ഇടയ്ക്ക്...
പലപ്പോഴും വാര്‍ത്തകള്‍ വരുന്നത് അര്‍ത്ഥ സത്യങ്ങലോ അസത്യങ്ങളോ ആവും...

@കുക്കു :
നന്ദി :)

@കണ്ണനുണ്ണി :
ഇന്നും വാര്‍ത്തയുണ്ട് , എല്ലാ ചാനലിലും, പാക്കിസ്ഥാന്‍ മിസൈല്‍ ഇന്ത്യന്‍ കൃഷിയിടത്തിലേയ്ക്ക്.... കണ്ടില്ലേ ???

വരട്ടെ ആയിട്ടില്ല. ചൈനയിലേക്കു നമുക്കൊരു ബസ്സും ഒന്നു രണ്ടു ട്രെയിനുകളുമോടിക്കാനുണ്ട്‌. ആ സമയം കൊണ്ടവർ അതിർത്തി കടന്നിങ്ങു പോരും. എന്നിട്ടു തുടങ്ങാം കളി.

@വയനാടന്‍ :

:) :)

Post a Comment

ചാറ്റ് ചെയ്യാം

തുറന്നുവിടുന്നത്

വേദ വ്യാസന്‍

ചിന്തകള്‍ക്ക് പിറകേ ഓടുന്നവര്‍

മറ്റൊരു ചിന്ത

ചിന്തകള്‍ക്ക് പുറകേ വരൂ