ഗൂഗിള്‍ മെയില്‍ മള്‍ട്ടിപ്പിള്‍ അക്കൌണ്ട് | google mail multiple account  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : , , ,

എല്ലാവര്‍ക്കും പ്രയോജനപ്രദമായ (പ്രത്യേകിച്ച് ബൂലോകവാസികള്‍ക്ക്) ഒരു സംവിധാനം ഗൂഗിള്‍ മെയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഒരേ സമയം ഒന്നിലധികം ജിമെയില്‍ / ഗൂഗിള്‍ മെയില്‍ ഒരേ ബ്രൌസറില്‍ ഉപയോഗിക്കാന്‍ സഹായിക്കുന്നതാണത് (മള്‍ട്ടിപ്പിള്‍ ജിമെയില്‍ )

കുറച്ച്കൂട്ടുകാര്‍ക്ക് വേണ്ടി എഴുതിയ കാര്യം ബൂലോകവാസികള്‍ക്കും പ്രയോജനപ്പെടുമല്ലോ എന്നുകരുതി ഇവിടെ പങ്കുവെയ്ക്കുകയാണ്. നാമെല്ലാം ചിലപ്പോള്‍ ബ്ളോഗ് എഴുതുവാന്‍ ഉപയോഗിക്കുന്ന മെയില്‍ ആയിരിക്കില്ല , സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത് അതുപോലെ ഓഫീസിലെ മെയില്‍ ഗൂഗിള്‍ ആപ്പ്സ് (Google Apps) ഉപയോഗിച്ചുള്ളതാണെങ്കില്‍ അതും ജിമെയില്‍ തുറന്നിരിക്കുന്ന ബ്രൌസറില്‍ ഒരേ സമയം തുറക്കുവാന്‍ ബുദ്ധിമുട്ടായേക്കാം. വളരെ എളുപ്പത്തില്‍ നമുക്ക് മള്‍ട്ടിപ്പിള്‍ അക്കൌണ്ട് ശരിയാക്കുവാനും , ഒരേ സമയം മേല്‍പ്പറഞ്ഞ മെയില്‍ അക്കൌണ്ടുകള്‍ ഒരേ ബ്രൌസറില്‍ തന്നെ ഉപയോഗിക്കാനും കഴിയും.
ഇത് ശരിയാക്കുന്നതിനായി താഴെ പറയുന്ന ക്രമത്തില്‍ ഓരോ മെയില്‍ അക്കൌണ്ടും ക്രമീകരിക്കുക.

1) മെയിലില്‍ ലോഗിന്‍ ചെയ്യുക.
2) google.com എടുക്കുക.
3) സെറ്റിങ്ങ്സ് ക്ളിക്കുക അതില്‍ ഗൂഗിള്‍ അക്കൌണ്ട് സെറ്റിങ്ങ്സ് സെലക്ട് ചെയ്യാം
4) Multiple sign-in എന്നൊരു ഓപ്ഷന്‍ കാണാം , അത് ഓഫ് ആയിട്ടുള്ളവര്‍ എഡിറ്റ് ക്ളിക്ക് ചെയ്ത് ഓണ്‍ ചെയ്യുക
( * ഓണ്‍ ചെയ്യാനായി, ചെക്ക് ബോക്സുകള്‍ ചെക്ക് ചെയ്യണം.
* ജിമെയില്‍ ഓഫ്ഫ്ലൈന്‍ എനേബിള്‍ ചെയ്തിട്ടുള്ളവര്‍ മള്‍ട്ടിപ്പിള്‍ അക്കൌണ്ട് ഓണ്‍ ചെയ്യരുത്. )
5) സൈന്‍ഔട്ട് ചെയ്യുക

ഇതേ ക്രമീകരണം ആവശ്യമുള്ള എല്ലാ അക്കൌണ്ടിലും ചെയ്യുക.

ഇനി എത്ര മെയില്‍ അക്കൌണ്ട് വേണമെങ്കിലും നിങ്ങള്‍ക്ക് ഒരേ ബ്രൌസറില്‍ ഓപ്പണ്‍ ചെയ്യാം


ശ്രദ്ധിക്കുക : ജിമെയില്‍ ഓഫ്ഫ്ലൈന്‍ എനേബിള്‍ ചെയ്തിട്ടുള്ളവര്‍ മള്‍ട്ടിപ്പിള്‍ അക്കൌണ്ട് ഓണ്‍ ചെയ്യരുത്.

5 അഭിപ്രായങ്ങള്‍

thank you

Aliya thanks...Njanum cheythu.

ഇത്തരം പോസ്റ്റുകള്‍ ബോള്‍ഡ് ചെയ്യാതെ ഇടാന്‍ ശ്രദ്ധിക്കണം

@പാവപ്പെട്ടവന്‍ :

എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല, വ്യക്തമാക്കാമോ?

നല്ല ലേഖനം.

ഞാൻ എകമയം പരബ്രഹ്മം!

ആകെ ഒരു ഗൂഗിൾ അക്കൌണ്ട് മാത്രം.

ഇനി ഒന്നു രണ്ടെണ്ണം കൂടി എടുത്തിട്ട് ഇപ്പണി ഒന്നു പയറ്റണം!

(തുരു തുരാ പോസ്റ്റിടനിയാ! ആ ഫോട്ടോസ് ഒക്കെ ഫോട്ടോഷാപ്പിൽ കഴുവിയോ!?)

Post a Comment

ചാറ്റ് ചെയ്യാം

തുറന്നുവിടുന്നത്

വേദ വ്യാസന്‍

ചിന്തകള്‍ക്ക് പിറകേ ഓടുന്നവര്‍

മറ്റൊരു ചിന്ത

ചിന്തകള്‍ക്ക് പുറകേ വരൂ