വിഎല്‍സി പ്ലെയര്‍ ഉപയോഗിച്ച് വീഡിയോ കണ്‍വേര്‍ഷന്‍
എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : technical, video, vlc player, പലവക, വിഎല്‍സി പ്ലെയര്‍, വീഡിയോ, സാങ്കേതികം
മിക്കവാറും നമ്മളെല്ലാം വീഡിയോ പ്ലേ ചെയ്യാനുപയോഗിക്കുന്ന സോഫ്ട്വെയര്‍ ആണ് VLC player. അതില്‍ വീഡിയോ ഫോര്‍മാറ്റ് കണ്‍വേര്‍ട്ട് ചെയ്യാനുള്ള ഓപ്ഷന്‍ ഉണ്ടെന്ന് പലര്‍ക്കും അറിയില്ല. വീഡിയോ മാത്രമല്ല ഓഡിയോ എക്സ്ട്രാക്ട് ചെയ്യാനും പറ്റും.
ഓരോ സ്റ്റെപ്പായി വിവരിക്കാം.
1) ആദ്യമായി VLC player ഓപ്പണ്‍ ചെയ്യൂ.
2) അതില്‍ Media മെനുവില്‍ ക്ലിക്ക് ചെയ്യുക.
3) മെനുവിലെ Open(advanced) അല്ലെങ്കില്‍ Convert/Save എന്നീ 2 ഓപ്ഷനുകളില്‍ ഒന്ന് സെലക്ട് ചെയ്യുക
4) പുതിയതായി തുറന്ന വിന്‍ഡോയില്‍ Add ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
5) കണ്‍വര്‍ട്ട് ചെയ്യേണ്ട ഇന്‍പുട്ട് വീഡിയോ സിസ്റ്റത്തില്‍ നിന്നും സെലക്ട് ചെയ്യുക.
6) Open(advanced) വഴി വന്നവര്‍ക്ക് Play എന്നും Convert/Save വഴി വന്നവര്‍ക്ക് Convert/Save എന്നും ഒരു ബട്ടണ്‍ കാണാം.
7) ആ ബട്ടണോട് ചേര്‍ന്നുള്ള ഡ്രോപ്പ്ഡൌണ്‍ ആരോയില്‍ ക്ലിക്ക് ചെയ്ത്, convert സെലക്ട് ചെയ്യുക
8) പുതിയതായി തുറന്ന വിന്‍ഡോയില്‍ Browse ബട്ടണ്‍ ക്ലിക്ക് ചെയ്ത്, ഔട്ട്പുട്ട് ഫയല്‍ സേവ് ചെയ്യാനുള്ള സ്ഥലം സെലക്ട് ചെയ്ത്, ഫയലിന്റെ പേര് ടൈപ്പ് ചെയ്യുക (eg. Test.mp3)
**** ഫയല്‍നെയിം ടൈപ്പ് ചെയ്യുമ്പൊ ഏത് ഫോര്‍മാറ്റിലേയ്ക്കാണൊ ആ എക്സ്റ്റന്‍ഷന്‍ കൊടുക്കാന്‍ മറക്കരുത് (mp3, mp4, mpg, div etc)
9) Profile ഓപ്ഷനിലെ ഡ്രോപ്പ്ഡൌണ്‍ ക്ലിക്ക് ചെയ്ത് ശരിയായ ഫോര്‍മാറ്റ് സെലക്ട് ചെയ്യുക
10) അവസാന സ്റ്റെപ്പായ start ക്ലിക്ക് ചെയ്ത് കണ്‍വെര്‍ഷന്‍ തുടങ്ങാം.
**** ഇന്‍പുട്ട് ഫയല്‍ സൈസിനനുസരിച്ച് കണ്‍വെര്‍ഷന്‍ സമയം വ്യത്യാസപ്പെട്ടിരിക്കും.
2
അഭിപ്രായങ്ങള്‍ »