കുറ്റബോധം  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : ,

കുറ്റബോധം... അത് മനുഷ്യനെ കാര്‍ന്ന് തിന്നുന്ന വേദനയാണ്.
ഞാന്‍ ഇപ്പോള്‍ എഴുതാന്‍ പോകുന്നത്, കുറ്റബോധം കൊണ്ട് ഒരാള്‍ വേറൊരാളോട് പറഞ്ഞ കഥയാണ്.
ആ രണ്ടാമത്തെ ആളിന്റെ താല്‍പര്യപ്രകാരം ഞാന്‍ എഴുതുന്നു
**********************************************************************************
"എടാ രമേഷേ ......നീ ഇപ്പൊ എവിടെയാ ... നിന്നെ കണ്ടിട്ട് ഒരുപാടുനാളായല്ലോ?"
ചോദ്യം കേട്ട് രമേഷ് തിരിഞ്ഞുനോക്കി, നിറഞ്ഞ ചിരിയോടെ മനു; ഒന്നാം ക്ലാസ്സുമുതല്‍ പത്താം ക്ലാസ്സ് വരെ ഒപ്പം പഠിച്ച കൂട്ടുകാരന്‍.

മനു ചിരിച്ചുകൊണ്ടു തുടർന്നു: "നീ ഇപ്പൊ വലിയ ആളായി അല്ലേടാ ?"
രമേഷിന് ഒന്നും പറയാന്‍ കഴിഞ്ഞില്ല. ഓർമ്മകളുടെ വേലിയേറ്റം മനസ്സിൽ.

"എന്താടാ നിനക്കെന്നെ മനസ്സിലായില്ലേ ? ഞാനാ മനു". മനു സംശയഭാവത്തിൽ രമേഷിനെ നോക്കി.

രമേഷ് സംസാരിച്ചുതുടങ്ങി. "നീ എന്താടെ ഈ പറയുന്നെ ? നിന്നെ എനിക്കുമനസ്സിലാകാതിരിക്കുമെന്നു നീ കരുതുന്നുണ്ടോ? അല്ല നീ ഇപ്പൊ എന്താ പരിപാടി ? "

"ഞാന്‍ നമ്മുടെ ജംഗഷനില്‍ ഓട്ടോ ഓടിക്കുവാടാ , നിന്റെ അനിയനെ വല്ലപ്പോഴും കാണാറുണ്ട്. അവന്‍ പറഞ്ഞു നീ ഗല്‍ഫിലാണെന്ന്, നിനക്ക് സുഖം തന്നെയല്ലേ ?" ഒട്ടൊരു ധൃതിയോടെ മനു പറഞ്ഞു.

"അങ്ങനെ കഴിഞ്ഞുപോകുന്നു മനൂ, അല്ലാ നീ ഇന്ന് ഓട്ടൊയെടുത്തില്ലേ ??" മനുവിന്റെ ധൃതികണ്ട് രമേശിനു സംശയമായി.

"ഇല്ലെടാ, എന്റെ അമ്മയ്ക്ക് സുഖമില്ല, നമ്മുടെ സന്തോഷ് ഡോക്ടറെ കാണിയ്ക്കാന്‍ കോണ്ടു വന്നതാ.. അതു കഴിഞ്ഞ് വണ്ടിയെടുക്കണം.അത്താഴപട്ടിണിക്കാരുടെ ഒരു പാടേ .. ഹെ ഹെ അല്ലേടാ ? എന്തായാലും നിന്നെ കണ്ടപ്പോ സന്തോഷമായി.
ഒരു ചായ കുടിയ്ക്കാന്‍ വിളിയ്ക്കാന്‍ സമയമില്ലെടാ... അമ്മ ഒറ്റയ്ക്കാ, ശരി പിന്നെ കാണാം." മനു യാത്രപറഞ്ഞു പിരിഞ്ഞു.

"ശരിയെടാ പിന്നെ കാണാം" രമേഷ് തന്റെ കാറിനടുത്തേക്ക് നടന്നു..

*************

തിരികെ വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ രമേഷിന്റെ ചിന്തകള്‍ മുഴുവന്‍ മനുവിനെ കുറിച്ചായിരുന്നു.
ചെറിയ ക്ലാസ്സുകളില്‍ അടുത്തടുത്തിരുന്നു പഠിച്ച കൂട്ടുകാര്‍. ജീവിത സാഹചര്യങ്ങള്‍ അവരെ രണ്ട് ജീവിതദ്വീപുകളില്‍ എത്തിച്ചു. പക്ഷെ വല്ലപ്പോഴുമെങ്കിലും ഒരു നൊമ്പരമായി, അവനോടു അറിവില്ലാത്ത പ്രായത്തില്‍ ചെയ്ത ആ തെറ്റ് രമേഷിന്റെ മനസ്സിലേക്ക് കടന്നുവരാറുണ്ട്.

നാലാം ക്ലാസ്സിലെ അവസാന ദിനങ്ങളിലൊന്ന്:
ക്ലാസിലെ ഡെസ്കിനടിയിൽ ആരുടെയോ കൈയ്യിൽ നിന്നു വീണുപോയ ഒരു ഇരുപതുരൂപ നോട്ട് എടുക്കണോ വേണ്ടയോ എന്ന് സ്വന്തം മനഃസ്സാക്ഷിയുമായി മല്ലിട്ടുകൊണ്ടിരുന്ന ആ നിമിഷങ്ങൾ രമേഷിന്റെ മനസ്സിലേക്ക് ഓടിയെത്തി.

"എടുത്തോടാ കുഴപ്പമില്ല, പിന്നീട് ഇതുപോലെ ഒരവസരം കിട്ടത്തില്ല"
"വേണ്ട അവസാനം ഇത് എന്റെതല്ല എന്നറിയുമ്പൊ എല്ലാരും എന്നെ വെറുക്കും ..."
"ഛെ അങ്ങനെയൊന്നുമില്ല എടുക്കു"

അവസാനം തീരുമാനത്തിലെത്തി. ഡെസ്കിനടിയില്‍ ആരും കാണാതെ കിടക്കുന്ന 20 രൂപ പതിയെ എടുത്തു ...
ആ നിമിഷം തന്നെ ഞെട്ടിച്ചുകൊണ്ട് ബെല്‍ മുഴങ്ങി.

ക്ലാസ് ടീച്ചര്‍ വന്നു ...അറ്റന്റന്‍സ് എടുത്തു. എല്ലാം പഴയതുപോലെ, പക്ഷെ എല്ലാം ആദ്യം കാണുന്ന പോലെയാണല്ലോ തോന്നുന്നത്.

അറ്റന്റന്‍സ് കഴിഞ്ഞ് ടീച്ചര്‍ കുട്ടികളുടെ അടുത്തേയ്ക്ക് എത്തി. "എല്ലാവരും ഗ്രൂപ്പ് ഫോട്ടോയുടെ കാശ് കൊണ്ടുവന്നിട്ടുണ്ടോ ??"

"കൊണ്ടുവന്നു ടീച്ചര്‍“. എല്ലാവരും ആര്‍ത്തുവിളിച്ച് പറഞ്ഞു... ആ കൂട്ടത്തില്‍ മനുവും ഉണ്ടായിരുന്നോ?? ആവോ, തന്റെ ശബ്ദത്തിന് വളരെ ശക്തി കുറവായിരുന്നോ അതോ താനൊന്നും മിണ്ടിയില്ലേ ?? രമേഷിന് വ്യക്തമായി അത് ഓർക്കുവാൻ സാധിച്ചില്ല.
ടീച്ചര്‍ എല്ലാവരില്‍ നിന്നും പൈസ വാങ്ങിത്തുടങ്ങി... തന്റെ അടുത്തെത്തി. വിറയ്ക്കുന്ന കൈകളോടെ പൈസ ടീച്ചറെ ഏൽ‌പ്പിച്ചു. ഹൊ സമാധാനമായി.

"അയ്യോ എന്റെ രൂപ..."

ദൈവമെ മനുവാണല്ലോ കരയുന്നത്. ഈശ്വരാ താനെടുത്തത് അവന്റെ കാശാണോ ? ? അയ്യോ എങ്ങനെ പറയും ഞാൻ കൊടുത്തത് മനുവിന്റെ കാശാണെന്ന്. എല്ലാവരുടെയും മുന്നില്‍ ഞാന്‍ കള്ളനാകുമല്ലോ?? മാത്രമോ, മനു,അയ്യോ അവന് തന്നെ എന്തിഷ്ടമാണ്.

രണ്ട് ദിവസം മുന്‍പ്, അവന്റെ അമ്മ ഫോട്ടോയ്ക്ക് പൈസ തരാം എന്ന് പറഞ്ഞ കാര്യം മനു തന്നെ അറിയിച്ചത് രമേഷ് ഓര്‍മിച്ചു. എന്തു സന്തോഷത്തിലായിരുന്നവന്‍. അടുത്തദിവസം അവന്റെ അമ്മയ്ക്ക് എവിടെയോ മണ്ണ് ചുമക്കുവാനുള്ള പണി കിട്ടിയിട്ടുണ്ടെന്നും, അപ്പോൾ കാശ് താരാമെന്നും അമ്മ പറഞ്ഞു എന്നാണവൻ പറഞ്ഞത്. അത്ര പോലും പ്രതീക്ഷയ്ക്ക് വകയില്ലായിരുന്നു തന്റെ വീട്ടിലെ സ്ഥിതി. ആ നിമിഷത്തില്‍ മനുവിന്റെ അമ്മയുടെ മകനായിരുന്നെങ്കില്‍ എന്നു തോന്നിപ്പോയി. ഈശ്വരാ മനുവിന്റെ വിഷമം കാണുമ്പോള്‍ ആ അമ്മയും കൂടി കാശെടുത്ത ആളിനെ ശപിക്കുമല്ലോ.. രമേഷിന്റെ കൊച്ചു ചിന്തകൾ കാടുകയറി.

അന്ന് മനു ഒരുപാട് കരഞ്ഞു, പക്ഷെ പിന്നീട് അവന്‍ അതിനെക്കുറിച്ച് ഒന്നും പറയുന്നത് കേട്ടിട്ടില്ല. പക്ഷെ താനോ, എപ്പോഴൊക്കെ മനുവിനെ പറ്റി ഓര്‍ക്കുമ്പോഴും കുറ്റബോധം കൊണ്ട് നീറി നീറി. പലപ്പോഴും മനുവിനോട് എല്ലാം തുറന്നുപറയണം എന്ന് കരുതിയിട്ടുണ്ട്. പക്ഷെ കഴിയുന്നില്ല. ഒരു പക്ഷെ തന്റെ ജീവിതാവസാനം വരെയും ഈ വേദനയും ഉള്ളിലൊതുക്കൈ നടക്കണമായിരിയ്ക്കും..............

രമേഷ് ചിന്തകളിൽ നിന്നുണർന്നു.

*******************************************************************************************************
രമേശിന്റെ വിഷമം അറിയുന്ന വ്യക്തി എന്ന നിലയില്‍ ഞാന്‍ അവനോട് മനുവിന്റെ കൂടെ കാര്യങ്ങള്‍ സംസാരിയ്ക്കനാണ് ഉപദേശിച്ചത്. എന്റെ അഭിപ്രായം ശരിയാണോ ?? പറയൂ....................
*******************************************************************************************************
അപ്പുവേട്ടന്‍ തിരുത്തിത്തന്ന കഥയാണിത്, ഞാന്‍ പോസ്റ്റ് ചെയ്തത് വായിച്ചിട്ട് എല്ലാവര്‍ക്കും ഒരു കണ്‍ഫ്യൂഷന്‍ ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ ഇരിയ്ക്കുകയായിരുന്നു. അതുകൊണ്ട് തരാനുദ്ദേശിയ്ക്കുന്ന തല്ലില്‍ പാതി ആ മാന്യദ്ദേഹത്തിന് സമര്‍പ്പിച്ചാലും

രാജയ്ക്ക് ബാഷ്പാഞ്ജലികള്‍  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : ,

അങ്ങനെ രാജയും യാത്രയായി...

നീണ്ട ഒന്നര വര്‍ഷത്തെ വിരഹ വേദനയുമായി കാഴ്ചക്കാരുടെ മുന്നില്‍ നിന്നിരുന്ന രാജ വേദനകളില്ലാത്ത ലോകത്തിലേയ്ക്ക് യാത്രയായി. അതോടെ തിരുവനന്തപുരം മൃഗശാലയില്‍ ജിറാഫ് കൂടൊഴിഞ്ഞു :(



ഒന്നര വര്‍ഷം മുന്‍പ് രാജയുടെ കൂട്ടുകാരി മോളി രാജയോട് വിടപറഞ്ഞിരുന്നു.




3 ദിവസം മുന്‍പ് എന്റെ കൂട്ടുകാരന്‍ ശ്രീജിത്ത് എടുത്ത രാജയുടെ ചിത്രം


ചിത്രങ്ങളില്‍ ക്ലിക്ക് ചെയ്താല്‍ വലുതായിക്കാണാം.

എന്റെ ഓണം ഇവരോടൊപ്പം  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : , , ,

എന്റെ ഇത്തവണത്തെ ഓണം ഈ കുട്ടുകാരോടൊപ്പം


ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കൂ :)

ജിമെയില്‍ മലയാളം  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : , , ,

ജിമെയില്‍ മലയാളം എങ്ങനെയുണ്ട് :)
ഇതുവരെ കാണാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ , ജിമെയില്‍ സെറ്റിംഗ്സില്‍ ലാംഗ്വേജ് മലയാളം തിരഞ്ഞെടുത്താല്‍ കാണാം

ഇന്ത്യാ-പാക് ഫ്ലാഗ് മീറ്റിംഗ്  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : , ,

ലോകാസമസ്താ സുഖിനോ ഭവന്തു : തുടര്‍ച്ച.......





വാഗായില്‍ പാക് റോക്കറ്റാക്രമണം : (mathrubhumi.com)
ഇന്ത്യ-പാക് അതിര്‍ത്തിയായ വാഗായില്‍ പാക് സൈന്യം ഇന്ത്യന്‍ പ്രദേശത്തേയ്ക്ക് റോക്കറ്റ് ആക്രമണം നടത്തി. ഇന്ത്യന്‍ സൈന്യം തിരിച്ചുവെടിവെച്ചു. ആര്‍ക്കും പരിക്കില്ല. വാഗായ്ക്ക് സമീപത്തെ വയലുകളിലാണ് പാക് റോക്കറ്റുകള്‍ പതിച്ചത്. പാക് നടപടിയില്‍ ഇന്ത്യ പ്രതിഷേധം അറിയിച്ചു.



ഇന്നത്തെ മിസൈല്‍ ആക്രമണം കൂടിയായപ്പോള്‍ വാഗ അതിര്‍ത്തിയില്‍ ഫ്ലാഗ് മീറ്റിംഗ് വിളിച്ചിട്ടുണ്ട്...........



അതിര്‍ത്തിയില്‍ എന്നും വൈകുന്നേരം നടക്കാറുള്ള Border Ceremony

ലോകാസമസ്താ സുഖിനോ ഭവന്തു :  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : ,

സമത്വം, സാഹോദര്യം, സഹനശക്തി, അഹിംസ, ചേരിചേരാനയം, നമ്മുടെ ഭാരതം ഉയര്‍ത്തിപിടിയ്ക്കുന്ന ഒരുപാട്‌ ആദര്‍ശങ്ങള്‍ , എല്ലാം ഒന്നിനൊന്നു തകര്‍പ്പന്‍. അല്ലാ എനിയ്ക്കൊരു സംശയം ഈ സഹനശക്തി എന്ന് പറയുന്ന സാധനം എന്താണ് "ഒരുത്തന്‍ വന്നു നമ്മുടെ മുക്കില്‍ കൊഴിത്തുവല്‍ കൊണ്ടു കുത്തുമ്പോ തുമ്മാതിരുന്നിട്ടു , കണ്ടോ കണ്ടോ ഞാന്‍ തുമ്മിയില്ലല്ലാ എന്ന് പറയുന്നതാണാ ???? " എന്നാല്‍ ആ ടൈപ്പ് സഹനശക്തി ഭാരതീയനായ എനിയ്ക്കില്ല... ഉറങ്ങിക്കിടക്കുന്ന എന്റെ മുക്കില്‍ തുവലല്ല ഒരു രോമം കേറ്റിയാലും അവന്റെ കൂമ്പിനിട്ടു ചവിടുന്നതാ എന്നെപ്പോലുള്ളവരുടെ ശീലം.
ഇവനിതെന്തിനാ ഇങ്ങനെ തിളയ്ക്കുന്നെ എന്നാണോ ആലോചിക്കുന്നത് , എങ്ങനെ ദേഷ്യം(വിഷമം) വരാതിരിയ്ക്കും ഓരോ ദിവസവും കാണുന്ന വാര്‍ത്തകള്‍ :

**********************************************************************************************************************
അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘനം : (malayalam.webdunia.com)
ഇന്ത്യ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ സൈന്യം വീണ്ടും വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി റിപ്പോര്‍ട്ട്. ജമ്മുവിലെ രണ്ട് ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ സൈന്യം പ്രകോപനമൊന്നുമില്ലാതെ മോര്‍ട്ടാറുകളും റോക്കറ്റുകളും തൊടുത്തുവിട്ടു. അന്താരാഷ്ട്ര അതിര്‍ത്തിക്ക് അടുത്ത് ആര്‍ എസ് പുരയിലും പൂഞ്ചില്‍ നിയന്ത്രണ രേഖയ്ക്ക് അടുത്ത് മാന്‍ഡിയിലുമാണ് പാക്സൈന്യം ആക്രമണം നടത്തിയത്. ആക്രമണങ്ങള്‍ രണ്ടും ഒരു മണിക്കൂറിനുള്ളിലായിരുന്നു എന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. അടുത്തകാലത്ത് പാകിസ്ഥാന്‍ സൈന്യം നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെ തുടര്‍ന്ന് ഇരു വിഭാഗവും ഫ്ലാഗ് മീറ്റിംഗ് നടത്തിയിരുന്നു.

അതിര്‍ത്തികടന്ന് ഇന്ത്യന്‍ ജവാനെ വധിച്ചു :(thatsmalayalam.oneindia.in)
നിയന്ത്രണ രേഖ ലംഘിച്ച്‌ പാക്‌ സൈനികര്‍ ഇന്ത്യന്‍ ജവാനെ വെടിവെച്ചു കൊന്നു. അഞ്ച്‌ വര്‍ഷമായി നിലനില്‌ക്കുന്ന വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചാണ്‌ പാക്‌ സൈന്യം കുപ്‌വാര മേഖയില്‍ സൈനിക നീക്കം നടത്തിയിരിക്കുന്നത്‌.കാര്‍ഗില്‍ യുദ്ധത്തിന്‌ ശേഷം ഇരുരാജ്യങ്ങളും തമ്മിലുണ്ടാക്കിയ കരാറാണ്‌ പാകിസ്‌താന്‍ ഏകപക്ഷീയമായി ലംഘിച്ചിരിയ്‌ക്കുന്നത്‌. പാക്‌ സൈനികര്‍ അതിര്‍ത്തി രേഖ മറികടന്ന്‌ 650 ഓളം അടി ഉള്ളിലേക്ക്‌ കയറിയതായും വക്താവ്‌ വെളിപ്പെടുത്തി. എന്നാല്‍ ഏറ്റുമുട്ടലിനെക്കുറിച്ച്‌ യാതൊരു വിവരവുമില്ലെന്നാണ്‌ ഇക്കാര്യത്തില്‍ പാകിസ്‌താന്റെ പ്രതികരണം.

ചൈനീസ് കോപ്റ്റര്‍ അതിര്‍ത്തി ലംഘിച്ചു : (metrovaartha.com)
അതിര്‍ത്തി ലംഘിച്ചു ജമ്മു- കശ്മീരില്‍ കടന്ന ചൈനീസ് ഹെലികോപ്റ്റര്‍ ടിന്നിലടച്ച ഭക്ഷണം താഴേക്കിട്ടു. ഒരിക്കലല്ല, രണ്ടുതവണ. സംഭവം കഴിഞ്ഞ ജൂണ്‍ 21ന്. ഹിമാലയന്‍ നഗരം ചുമറിനു വടക്കുള്ള തരിശുഭൂമിയാലണു ഭക്ഷണപ്പൊതികളിട്ടത്. ഇന്ത്യന്‍ പ്രതിരോധകേന്ദ്രങ്ങള്‍ വിവരമറിഞ്ഞെത്തിയപ്പോഴേക്കും ചൈനീസ് കോപ്റ്ററുകള്‍ അതിര്‍ത്തി കടന്നു മറഞ്ഞിരുന്നു. നിയന്ത്രണ രേഖ സംബന്ധി ച്ച് ഇന്ത്യയും ചൈനയും തമ്മില്‍ തര്‍ക്കം നിലനില്‍ക്കുന്ന മേഖലയാണിത്. ഈ മാസം 26 തവണയും ഈ വര്‍ഷം 226 തവണയും ചൈനീസ് പട്രോള്‍ സംഘം അതിര്‍ത്തി ലംഘിച്ചുവെന്നും സൈന്യത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ലഡാക്കില്‍ ചൈനീസ് കടന്നുകയറ്റം : (malayalam.webdunia.com)
ചൈന ഹെലികോപ്ടറുകള്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിനു പിന്നാലെ ചൈനയുടെ സൈന്യവും അന്താരാഷ്ട്ര അതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ പ്രദേശത്ത് കടന്നുകയറി. ലഡാക്ക് പ്രദേശത്ത് ഇന്ത്യന്‍ അതിര്‍ത്തി കടന്ന് 1.5 കിലോമീറ്ററോളം ഉള്ളില്‍ കടന്ന വിദേശ സൈനികര്‍ പാറകളിലും മറ്റും ചുവന്ന ചായം തേച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അന്താരാഷ്ട്ര അതിര്‍ത്തിയായി ഇരു രാജ്യങ്ങളും അംഗീകരിച്ചിട്ടുള്ള മൌണ്ട് ഗയയ്ക്ക് 1.5 കിലോമീറ്റര്‍ ഉള്ളിലേക്കാണ് ചൈനയുടെ സൈനികര്‍ കടന്നു കയറിയത്. ഇവിടെയുള്ള പാറകളിലും മറ്റും ചുവന്ന ചായം സ്പ്രേ ചെയ്യുകയായിരുന്നു എന്ന് ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ജൂലൈ 31 ന് ആണ് ഇന്ത്യന്‍ അതിര്‍ത്തിയില്‍ സുലുംഗ് ചുരത്തില്‍ പട്രോളിംഗ് നടത്തുന്ന സംഘം പാറകളില്‍ ചുവന്ന ചായം തേച്ചിരിക്കുന്നത് കണ്ടെത്തിയത്. പാറകളില്‍ “ചൈന” എന്ന് എഴുതിയിട്ടുള്ളതായും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു. സ്വാതന്ത്ര്യം ലഭിച്ച ശേഷം ആദ്യമായാണ് ചൈനയുടെ സൈന്യം ഈ പ്രദേശത്ത് അതിര്‍ത്തി ലംഘനം നടത്തുന്നത്. ജമ്മു കശ്മീരിലെ ലഡാക്ക്, ഹിമാചലിലെ സ്പിതി, ടിബറ്റ് എന്നീ മൂന്ന് പ്രദേശങ്ങള്‍ ഒന്നിച്ചു ചേരുന്ന സ്ഥലമാണ് മൌണ്ട് ഗയ. ചൈനയുടെ കടന്നുകയറ്റത്തെ കുറിച്ച് സൈന്യം പ്രതികരിച്ചിട്ടില്ല. ചൈനീസ് ഹെലികോപ്ടറുകള്‍ ചുമാറില്‍ ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചത് ജൂണിലായിരുന്നു. ഇത് കോപ്ടറിന്റെ സഞ്ചാര നിയന്ത്രണ സംവിധാനത്തില്‍ തകരാര്‍ പറ്റിയതുകൊണ്ടായിരിക്കാം എന്ന് ഇന്ത്യന്‍ സൈന്യം സംശയം പ്രകടിപ്പിച്ചിരുന്നു.

ഭടന്‍മാര്‍ അതിര്‍ത്തി ലംഘിച്ചിട്ടില്ല: ചൈന (manoramaonline.com)
ചൈനീസ്‌ ഭടന്മാര്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചെന്ന റിപ്പോര്‍ട്ടുകള്‍ ചൈന നിഷേധിച്ചു. ചൈനീസ്‌-ഇന്ത്യന്‍ രാജ്യാന്തര അതിര്‍ത്തി പ്രദേശത്ത്‌ ഒന്നര കിലോമീറ്റര്‍ ഉള്ളിലേക്കു കടന്നുകയറി പാറക്കെട്ടുകളില്‍ ചുവന്ന സ്പ്രെ പെയിന്റ് അടിയ്ക്കുകയും ചൈന എന്നെഴുതുകയും ചെയ്തതായുള്ള റിപ്പോര്‍ട്ടുകള്‍ ചൈന നിഷേധിച്ചു. അത്തരമൊരു ആരോപണം അടിസ്ഥാന രഹിതമാണെന്നും ഇന്ത്യയുമായി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്ന് ചൈന അറിയിച്ചു.

******************************************************************************************************************

ജമ്മുവില്‍ പോസ്റ്റിംഗ് കിട്ടിയ കൂട്ടുകാരന്‍ "അടുത്തതവണ കാണാന്‍ പറ്റുമോന്നറിയില്ലെടാ എന്നാണ്" പറഞ്ഞിട്ടുപോയത് .

വേറൊരുകൂട്ടുകാരന്റെ ട്വിറ്റെര്‍ അപ്ഡേറ്റ്

"Forget to mention tht I had a talk with my Chinese colleagues on LOC issue. Surprisin they r nt even aware of the 1996 LOC agreement."

"They still think tht Arunachal is a part of china. And there is still a lot fuss abt the same on local Chinese media"


നമ്മളുള്‍പ്പെടുന്ന കോടികളുടെ സുരക്ഷയ്ക്കും സമാധാനത്തിനും അതിര്‍ത്തിയില്‍ ജാഗ്രതയോടെ കാത്തിരിയ്ക്കുന്ന ജവാന്‍മാരുടെ സുരക്ഷയ്ക്കായി, നമ്മുടെ ഭരണകൂടം ഈ വിഷയത്തില്‍ ഗൌരവം ഉള്‍ക്കൊണ്ട് എന്തെങ്കിലും നടപടി കൈക്കൊള്ളുമോ ????





ധീരജവാന്‍മാര്‍ക്കായി ...............

ചാറ്റ് ചെയ്യാം

തുറന്നുവിടുന്നത്

വേദ വ്യാസന്‍

ചിന്തകള്‍ക്ക് പിറകേ ഓടുന്നവര്‍

മറ്റൊരു ചിന്ത

ചിന്തകള്‍ക്ക് പുറകേ വരൂ