പ്രിയ കൂട്ടുകാരന് സ്നേഹപൂര്‍വ്വം  

എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : ,


ബൂലോകത്ത് ഞാന്‍ എത്തിച്ചേര്‍ന്നതിന് ശേഷം ഒരു തുടക്കക്കാരന്റെ ചമ്മലോടുകൂടി പോസ്റ്റിയതിന്റെയൊക്കെ കമന്റ്സ് പ്രതീക്ഷിച്ചിരിയ്ക്കുന്ന ഒരു ദിവസം എനിക്കായ് ഒരു ഫോണ്‍കോള്‍. "വേദ വ്യാസനല്ലേ, എന്നെ മനസ്സിലായോ". വേദ വ്യാസനെന്ന് വിളിച്ചത് കൊണ്ട് ബൂലോകത്തുള്ള ആരോ ആണെന്ന് മനസ്സിലായി. ചെറായി മീറ്റിന് പോകുന്നുണ്ടെന്ന് പറഞ്ഞ് ഹരീഷേട്ടന്റെ കല്യാണസൌഗന്ധികത്തില് കമന്റിയതില്‍ നിന്നാണ് ഫോണ്‍ നമ്പര്‍ കിട്ടിയെതെന്നും പുള്ളിക്കാരന്‍ പറഞ്ഞു. വളരെക്കുറച്ച് നാളുകള്‍ കൊണ്ട് തന്നെ ബൂലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച കൊട്ടോട്ടിക്കാരനാണ് ആ കൂട്ടുകാരന്‍.

തുടര്‍ന്നങ്ങോട്ട് പലരേയും പരിചയപ്പെട്ടുവെങ്കിലും ഇപ്പോഴും മുറിയാതെ ഒരു സൌഹൃദം കൊട്ടോട്ടിക്കാരനുമായി നിലനില്‍ക്കുന്നുണ്ട്. പറയാനുള്ള കാര്യം എന്തും വെട്ടിത്തുറന്ന് പറയുന്ന കൊട്ടോട്ടിയുമായി മിക്കവാറും എല്ലാവരും സൌഹൃദത്തിലാണെന്നാണ് എന്റെ വിശ്വാസം. എന്തായാലും വളരെ അടുത്ത് അദ്ദേഹത്തിന്റെ ഉള്ളിലുള്ള ഒരു കലാകാരനെ മനസ്സിലാക്കാന്‍ ഈ പോസ്റ്റ് സഹായിച്ചു. വളരെ അനുഗ്രഹീതനായ ഒരു കലാകാരനായിരുന്നിട്ടും ഒരുപാട് ഫോണ്‍കോളുകള്‍ അങ്ങോട്ടുമിങ്ങോട്ടും വിളിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും ഞാന്‍ കൊട്ടോട്ടിയുടെ ഈ കഴിവിനെക്കുറിച്ചറിഞ്ഞിരുന്നില്ല.

അതിന്റെ വാശിയാണെന്ന് കൂട്ടിക്കോളൂ, എനിയ്ക്ക് കേള്‍ക്കാനാണെന്ന് പറഞ്ഞ് വളരെ നിര്‍ബന്ധിച്ച് മെയില്‍ വഴികിട്ടിയ 3 പാട്ടുകള്‍ നിങ്ങളുമായി പങ്കുവെയ്ക്കുവാണ്. കുറേ പോരായ്മകളുണ്ടെന്ന് പറഞ്ഞ് ആശാന്‍ ഒരുപാട് ഒഴിയാന്‍ ശ്രമിച്ചു. ഒരു ഗുരുമുഖത്ത് നിന്നും പഠിക്കാതെ തന്നെ ഇത്രയും നന്നായി ഓടക്കുഴല്‍ അവതരിപ്പിയ്ക്കുന്ന ആ കുറവ് ഞങ്ങളങ്ങ് ക്ഷമിച്ച് എന്ന് കേള്‍ക്കുന്ന എല്ലാവരും പറയും.

ബൂലോകത്ത് ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന കൂട്ടുകാരന് ആശംസകളോടെ ...

ലിങ്കില്‍ ഞെക്കിയാല്‍ ഓടക്കുഴല്‍ പാട്ട് കേള്‍ക്കാം








9 അഭിപ്രായങ്ങള്‍

ആശംസകള്‍! കൊട്ടോടിക്കും കൂട്ടുകാരനും.

ആശംസകള്..
(എന്റെ ബ്ലോഗ്)

വൌ!

ഇതാണു സാഹൊദര്യത്തിന്റെ ബ്ലോഗ്ഗ് ചാരുത!

ഒരു സ്നേഹാലിംഗനം വേദവ്യാസാ!

(ചെറായിയിൽ നിന്നു തിരിച്ച് നമ്മൾ ഒരുമിച്ചായിരുന്നു മടങ്ങിയത്!)

വേദവ്യാസാ വളരെ നന്നായി ഈ പോസ്റ്റ്. ബൂലോകത്ത് ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന കൊട്ടോട്ടിക്കാരന്‍ ഒരു തികഞ്ഞ കലാകാരന്‍ തന്നെ.. വേദവ്യാസനും, കൊട്ടോട്ടിക്കാരനും സര്‍വ്വ നന്മകളും ആശംസകളും...

നന്നായി ഈ പോസ്റ്റ്. കൊട്ടോട്ടിക്കാരന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

വേദവ്യാസാ നന്നായിരിക്കുന്നു ഈ പരിചയപ്പെടുത്തൽ.
'കഥയിലെ രാജകുമാരനും രാജകുമാരിയും' ഒന്നൊന്നരയാട്ടോ..
മൂന്നാമത്തേത് കേൾക്കാനുള്ള ക്ഷമ എനിക്കുണ്ടായില്ല.അതിനു മുമ്പേ കമന്റി.
ന്നാലും കൊട്ടോട്ടി ദിദ് മറച്ച് വെച്ചല്ലോ :(
കൊട്ടോട്ടിക്കും ചെങ്ങായിക്കും ആശംസകൾ...

കൊണ്ടോട്ടിക്കാരനും കൂട്ടുകാരനും ആശംസകള്‍. നന്നായിട്ടുണ്ട്, പാട്ടും ചിന്തകളും

കൊട്ടോടിയുടെ ഓടക്കുഴല്‍ വായന അന്നേ അല്ഭുതപ്പെടുത്തിയതാണ്. ഇപ്പോള്‍ ഇതും...രണ്ടുപേര്‍ക്കും ആശംസകള്‍.......സസ്നേഹം

കൊണ്ടോട്ടിക്കാരനും കൂട്ടുകാരനും ആശംസകള്‍

Post a Comment

ചാറ്റ് ചെയ്യാം

തുറന്നുവിടുന്നത്

വേദ വ്യാസന്‍

ചിന്തകള്‍ക്ക് പിറകേ ഓടുന്നവര്‍

മറ്റൊരു ചിന്ത

ചിന്തകള്‍ക്ക് പുറകേ വരൂ