ഗൂഗിള്‍ മാപ്പിംഗ് പാര്‍ട്ടി @ തിരുവനന്തപുരം
എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : ഗൂഗിള്‍, പലവക, ലിങ്ക്, വാര്‍ത്ത, സാങ്കേതികം
ഗൂഗിളിന്റെ മാപ്പ്സിനെക്കുറിച്ച് കേള്‍ക്കാത്തവരുണ്ടാവില്ല (http://maps.google.com/). Google, Kerala Section of IEEE , Trivandrum Chapter of the Computer Society of India എന്നിവരുടെ മേല്‍നോട്ടത്തില്‍ ഫെബ്രുവരി 5,2010 ന് തിരുവനന്തപുരത്ത് ഒരു മാപ്പിംഗ് പാര്‍ട്ടി സംഘടിപ്പിക്കുന്നു. മാപ്പ് മേക്കിങ്ങില്‍ താല്‍പര്യമുള്ള ഒരു കൂട്ടം തദ്ദേശവാസികളുടെ സഹായത്തോടെ കേരളത്തിന്റെ പൂര്‍ണ്ണമായ ഒരു മാപ്പ് നിര്‍മ്മിക്കുക എന്ന ഉദ്ദേശ്യമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. മാപ്പിംഗില്‍ താല്‍പര്യമുള്ള എല്ലാവര്‍ക്കും മാപ്പിംഗ് പാര്‍ട്ടിയുടെ വെബ്സൈറ്റില്‍ രെജിസ്റ്റര്‍ ചെയ്യാം. പാര്‍ട്ടിയോടനുബന്ധിച്ച് നടക്കുന്ന ചര്‍ച്ചകളില്‍ മാപ്പിംഗ് പ്രാക്ടീസ് ഉണ്ടാകുമെന്നതിനാല്‍ രെജിസ്റ്റര്‍ ചെയ്യുന്ന എല്ലാവരും ലാപ്ടോപ്പ് നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്.
വെബ്സൈറ്റ് : http://sites.google.com/site/tvmmappingparty
മെയില്‍ : mappingparty.tvm@gmail.com