കൊച്ചിന്‍ ഹനീഫയുടെ മരണം !!!  

എഴുതിയത് Rakesh R , ലേബലുകള്‍ : , ,

പത്രം / മീഡിയ = ആര്‍ക്കും എന്തും എപ്പോഴായാലും വിളിച്ചു പറയാനുള്ളയിടം ?????

ശ്രീ ജ്യോതിബസു ഗുരുതരാവസ്ഥയില്‍ ആയിരുന്നപ്പോഴുള്ള ബഹളം ആരും മറന്നിരിക്കാന്‍ ഇടയില്ല. അദ്ദേഹത്തെ പലവട്ടം കൊല്ലുന്ന വാര്‍ത്തകള്‍ നമ്മള്‍ കണ്ടതാണ്.  ഒരിയ്ക്കല്‍ സംഭവിച്ച പിഴവ്, വീണ്ടും ആവര്‍ത്തിയ്ക്കാതിരിയ്ക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിയ്ക്കേണ്ടേ ??? ഹോട്ട് ഡോഗിനെ പട്ടിയാക്കിയത് പോലുള്ള തമാശകള്‍ നമ്മള്‍ ആസ്വദിച്ച് ചിരിച്ച് തള്ളിയതാണ്. പക്ഷെ ഒരു വ്യക്തി അന്തരിച്ചു എന്ന വാര്‍ത്ത കൊടുക്കുമ്പോള്‍ അത് ഉറപ്പുവരുത്തിയിട്ടാകണം എന്നത് നിര്‍ബന്ധമല്ലേ ?? അതോ മറ്റുള്ളവരെക്കാള്‍ മുന്‍പേ വാര്‍ത്ത എത്തിയ്ക്കാനുള്ള വ്യഗ്രതയില്‍ യാതൊന്നും ഒരു പ്രശ്നമേ അല്ലേ???

ഇതുമായി ബന്ധപ്പെട്ടു വന്ന വാര്‍ത്തകള്‍


അവസാനം മാതൃഭൂമി ഖേദം രേഖപ്പെടുത്തി,


പക്ഷെ മനോരമയോ ??? പാവം ആരോ ആണ് ഹനീഫ അന്തരിച്ചുവെന്ന് പ്രചരിപ്പിച്ചതത്രേ !!!!!!!!

മലയാളം ടി വി ചാനലുകള്‍ അദ്ദേഹത്തിന്റെ ജീവിതചരിത്രവും, അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ മറ്റുള്ള നടന്മാരുമായി പങ്കുവെയ്ക്കുകയും ചെയ്തത്രെ ? കഷ്ടം എന്നല്ലാതെ എന്തു പറയാന്‍...

ലീഡര്‍ കരുണാകരന്‍,നടന്‍ തിലകന്‍ എന്നിവര്‍ അന്തരിച്ചു എന്ന വാര്‍ത്തയും നമ്മള്‍ കണ്ടു, രണ്ടാളും സസുഖം ജീവിക്കുന്നു ഇപ്പോഴും.

ഈ വാര്‍ത്താമധ്യമങ്ങളില്‍ തന്നെ അദ്ദേഹം വന്നിരുന്ന് ഇനിയും ഒരു പാട് ലൈവ് പ്രോഗ്രാമുകളില്‍ പങ്കെടുക്കുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു.

19 അഭിപ്രായങ്ങള്‍

ടി ‌വി ചാനലുകളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പാനുള്ള നിയമം കൊണ്ടു വരണം.

Joker   പറയുന്നു February 2, 2010 at 1:20 AM

ഹ ഹ ഹ, ഞാന്‍ ആദ്യം ന്യൂസ് കണ്ടപ്പ്പ്പോള്‍ ഒന്ന് ഞെട്ടി, പിന്നെ നോക്കുമ്പോള്‍ എല്ലാം മാറി. കഷ്ടം. ഇതേ പോലെ തന്നെയായിരിക്കും എല്ലാ വാര്‍ത്തകളും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഷ്ടം. കാള പെറ്റു എന്ന് കേട്ടാല്‍ കയറെടുത്ത് സ്വീകരണം സംഘടിപ്പിച്ച് കളയും പഹയന്മാര്‍.

ഞാനും ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട്.

Joker   പറയുന്നു February 2, 2010 at 1:21 AM

മനോരമയും ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.

Anonymous   പറയുന്നു February 2, 2010 at 1:31 AM

പ്രശസ്തരായ ആരെങ്കിലും വ്യക്തികൾ‌ രോഗശയ്യയിൽ‌ ആണെന്നറിയുന്ന നാൾ‌ മുതൽ‌ അവരുടെ ചരമവാർ‌ത്ത ഒരു ടെമ്പ്ലേറ്റ് പോലെ തയ്യാറാക്കി വെക്കുന്ന ഒരു കാലം വന്നു ചേർ‌ന്നിരിക്കുന്നു..
വളച്ചൊടിക്കാത്ത, പൂർ‌ണ്ണമായും സത്യമാണെന്നുറപ്പുള്ള വാർ‌ത്തകൾ‌ നിഷ്പക്ഷതയോടെ ജനങ്ങളിലെത്തിക്കാൻ‌ മാധ്യമങ്ങൾ‌‌ തയാറാകണം..
സംസ്ഥാന സ്കൂൾ‌ യുവജനോത്സവത്തിന്റെ സമാപനം മാധ്യമങ്ങളുടെ അമിതാവേശം നിമിത്തം താറുമാറായതുകൂടി ചേർ‌ത്തുവായിക്കുക..!
മാനുഷികമൂല്യങ്ങൾ‌ക്ക് വിലകൽ‌പ്പിക്കാത്ത മാധ്യമസംസ്കാരത്തെ പുച്ഛിച്ചു തള്ളുകയും തെറ്റുകൾ‌ ആവർ‌ത്തിക്കാതിരിക്കാൻ‌ ശക്തമായ താക്കീത് നീതിപീഠങ്ങളിൽ‌ നിന്നുണ്ടാവുകയും വേണം..
സർ‌വ്വോപരി മാധ്യമങ്ങളുടെ എല്ലാ പേക്കൂത്തുകളും കണ്ടു സഹിച്ചിരിക്കാൻ‌ പൊതുജനം വെറും കഴുതയല്ലെന്നുള്ള വാസ്തവം അവർ‌ സ്വയം മനസ്സിലാക്കുകയും വേണം..!

thettu choondikkanichathinu nandhi.................

ഏറ്റവുമാദ്യം വാര്‍ത്ത പുറത്തു കൊണ്ടുവരണമല്ലോ... കഷ്ടം!

മലയാളത്തിന്റെ സുപ്രഭാതങ്ങള്‍ പത്രങ്ങളോടൊപ്പം വളര്‍ത്തുന്നു ഒരു മനുഷ്യത്വരഹിത/നിരുത്തരവാദ സംസ്ക്കാരം.!!!

കൊന്നു നേടുക എന്നൊക്കെ കേട്ടിട്ടുണ്ട്.... ഇപ്പൊ കാണുകയും...... കഷ്ടം, അല്ലതെന്തു പറയാന്‍....

വാര്‍ത്തകള്‍ക്ക് ആദരാഞ്ജലികള്‍..

അദ്ദേഹം അന്തരിച്ചു എന്ന് വീണ്ടും വാര്‍ത്ത വന്നു. ആ ആത്മാവിന്റെ നിത്യശാന്തിയ്ക്കായ് പ്രാര്‍ത്ഥിയ്ക്കുന്നു.

വേദ വ്യാസന്‍ said...
അദ്ദേഹം അന്തരിച്ചു എന്ന് വീണ്ടും വാര്‍ത്ത വന്നു.


ഇനി ചാന‍ലുകാരെങാനും കൊന്നതായിരിക്കുമോ..???!!!

കൊച്ചിന്‍ ഹനീഫ രണ്ടാമതും മരിച്ചുവെന്ന് ഇവറ്റകള്‍ പറയാതിരുന്നാല്‍ മതിയായിരുന്നു. കഷ്ടം..!!ആദരാഞ്ജലികള്‍..!

കഷ്ടം തന്നെ !!

സിനിമയിലൊക്കെ ഇവര്‍ എത്ര പ്രാവശ്യം മരിച്ചതാ..അത് കാരണം അവര്‍ക്കൊന്നും ഇതൊരു പ്രശ്നമാവാന്‍ വഴിയില്ല എന്ന് കരുതിക്കാണും ചാനലുകാര്‍ .

കൊച്ചിൻ ഹനീഫക്ക്‌ ആദരാഞ്ജലികൾ

ഗോമ്പട്ടീഷന്‍ അല്ലെ ....ചാനലുകള്‍ പിന്നെ കടലാസ്സ്‌ മാധ്യമങ്ങള്‍ ...
"ആരാദ്യം പറയും .,,,, ആരാദ്യം പറയും ......"

അതിനുള്ള ശ്രമം ആയിരുന്നിരിക്കണം ....അല്ലെ .. കഷ്ടം ..!

H Vishnu   പറയുന്നു February 3, 2010 at 7:58 AM

ആദ്യം വാര്‍ത്ത കണ്ടു ഞാന്‍ ഞെട്ടി. പിന്നെ മരിച്ചിട്ടില്ല എന്ന് കേട്ടപ്പോള്‍ വീണ്ടും ഞെട്ടി. പിന്നെ വൈകുന്നേരത്ത് മരിച്ചു എന്ന് കേട്ടു. നേരത്തെ തന്നെ മനസ്സില്‍ ആ വാര്‍ത്ത കേട്ടു ഞെട്ടിയതുകൊണ്ടാകും, ഇപ്പോള്‍ ഞെട്ടല്‍ ഉണ്ടായില്ല. പക്ഷെ ടീവീ ചാനലുകാര്‍ അല്പം ക്രൂരമായിപ്പോയില്ലേ എന്ന് തോന്നി.

അദ്ദേഹത്തിന് ആദരാഞ്ജലികള്‍.

:(

Post a Comment

ചാറ്റ് ചെയ്യാം

തുറന്നുവിടുന്നത്

വേദ വ്യാസന്‍

ചിന്തകള്‍ക്ക് പിറകേ ഓടുന്നവര്‍

മറ്റൊരു ചിന്ത

ചിന്തകള്‍ക്ക് പുറകേ വരൂ