ചെറായി മീറ്റ് (എന്തുവാടെ ഇത്)  

എഴുതിയത് Rakesh R , ലേബലുകള്‍ : ,

എന്തുവാടെ ഇവിടെ നടക്കണത്. കൂട്ടുകാരെല്ലാം കൂടി ഒരു സ്ഥലം തീരുമാനിച്ച് ഒത്തുകൂടുന്നത് ഇത്ര വലിയ പുകിലുകള്‍ ഉണ്ടാക്കണോ ഏവനെങ്കിലും ഒരുത്തന്‍,മീറ്റ് അജണ്ട എടുത്ത് പരിശോദിക്കും, പിന്നീടു അതിന്റെ കുറ്റവും കുറവും വെച്ച് ഒരു പോസ്റ്റ് എടുത്തിട്ടങ്ങലക്കും, മീറ്റ് ആന്‍ഡമാനിലാക്കണം, ലക്ഷ ദ്വീപിലാക്കണം. അല്ലേല്‍ മീറ്റിന് വിളമ്പാന്‍ പോണ ചിക്കനില്‍ ഉപ്പ് കൂടുതലാണ്, പായസത്തില്‍ പല്ലി വീഴും. (ഡെയ് ഡെയ് അപ്പീ നീയും ഇപ്പൊ അതു തന്നെല്ലേഡായ് ചെയ്യണത് .. എന്തു ചെയ്യാന്‍ അണ്ണാ ബ്ലൊഗിന്റെ ഹിറ്റ് കുന്ത്രാണ്ടം തകര്‍ക്കണ്ടെ, നമ്മളെപറ്റിയും നാല് പേര് പറയട്ടെന്ന്...).

ശരി ശരി അതുകള, പിന്നെ കുറെയെണ്ണം കുറച്ച്കൂടി മാന്യമായ രീതിയില്‍ തന്തക്ക് വിളി തുടങ്ങി (എല്ലാം ഒരുമിച്ചുകൂടാനുള്ള അടങ്ങനാകാത്ത ആഗ്രഹം കൊണ്ടുമാത്രമാണു് ... ഉവ്വ ഉവ്വ...)

എന്തിനാടെ ഇങ്ങനെകിടന്ന് കടിപിടികൂടുന്നെ. എല്ലാരും അവരവരുടെ തിരക്കുകള്‍ക്കിടയും, ദീപക് രാജ് പറഞ്ഞപോലെ "ജീവനുള്ള ബ്ലോഗര്‍മാരെ" കാണാന്‍ വരുമ്പൊ അലമ്പാക്കല്ലേടെ. എല്ലാരും സസന്തോഷം വീട്ടുകാരെയുമൊക്കെ കൂട്ടി വരട്ട്. എല്ലാരേം പരിചയപ്പെടട്ട്. എന്നാലല്ലേ ഒര് ഇത് ഒള്ള്.

അതിരാവിലെ എല്ലാരും പോരീം നമുക്ക് (ഞാന്‍ അവിടെ ഉണ്ടെങ്കില്‍) അടിച്ച്പൊളിക്കാമെന്ന്. ആഹ്ളാദിക്കാം ... അറുമാദിക്കാം.


അല്ല ഇതൊക്കെ പറയാന്‍ ഇവനിതാര് , ഇവനിവിടെന്തുകാര്യം എന്നൊന്നും ചോദിക്കരുത്, എനിക്കതിഷ്ടമല്ല. ഞാനും തുടങ്ങി ഒന്ന് രണ്ട് ബ്ലോഗ്. അതാണല്ലോ കടിപിടി കൂടാനുള്ള യോഗ്യത.


ഞാനെന്തെങ്കിലും കൊള്ളരുതായ്കയൊ, ഇല്ലാവചനമോ മൊഴിഞ്ഞെങ്കില്‍ സാദരം ക്ഷമിക്കുക. കാരണം ബെര്‍ളി, അനോണി ആന്റണി, കൊച്ച്ത്രേസ്യ, തുടങ്ങിയ സകലമാന കിടിലങ്ങളുടെയും (ഇനിയും ഉണ്ടു ഒരുപാട്) പോസ്റ്റ് വായിച്ചാണ് ഒരു ബ്ലോഗ് എന്ന മോഹമുണ്ടായത്. അതുകൊണ്ടു അറിവില്ലായ്മ ക്ഷമിക്കുക (ഇതിന് ഞങ്ങളുടെ നാട്ടില്‍ കുരുത്തം എന്നുപറയും).

ശേഷം ചെറായിയില്‍....

16 അഭിപ്രായങ്ങള്‍

Spider   പറയുന്നു July 9, 2009 at 10:09 AM

സമ്മതിച്ചിരിക്കുന്നു.......... പരസ്യം ശരി!
പക്ഷേ, ധാന്യ സംഭരണം നടക്കുന്നുണ്ടോ ആവോ?

ഇല്ല സ്പൈഡറേ ധാന്യങ്ങളോക്കെ കിട്ടാനുള്ള വിളവായിട്ടില്ലെന്നാ തൊന്നുന്നെ :-)

:)

ഹിറ്റും കമന്റും കിട്ടാന്‍ ഇതൊന്നുമല്ല വഴി.എന്നെ വന്നു കാണൂ..വിശദവിവരങ്ങള്‍ അപ്പോള്‍ പറയാം.(advt)

@അനില്‍@ബ്ലോഗ്
വെറുതെ ചിരിച്ചിട്ട് പോവല്ലേ മാഷെ :-)

@പാവത്താന്‍
സ്വന്തമായി ആശ്രമമുള്ള വേദവ്യാസന് എന്തിനാ ഒരു യന്ത്രം :-)

ഇത് എന്തിരണ്ണാ...
ഇവിടേം ഇതു തന്നേ..?
ഈ ബൂലോകത്ത് വേറൊന്നുമില്ലേടേയ്..?

സ്വാഗതം മാഷേ, ബൂലോഗത്തേക്കു്.

:)

എന്തുവാടെ ഇവിടെ നടക്കണത്????
എന്തിനാടെ ഇങ്ങനെകിടന്ന് കടിപിടികൂടുന്നെ???

ഒരുമിച്ചുകൂടാനുള്ള അടങ്ങനാകാത്ത ആഗ്രഹം കൊണ്ടുമാത്രമാണു് ... ഉവ്വ ഉവ്വ.....

(അല്ല ഇതൊക്കെ പറയാന്‍ ഇവനിതാര് , ഇവനിവിടെന്തുകാര്യം എന്നൊന്നും ചോദിക്കരുത്)

@ കൊട്ടോട്ടിക്കാരന്‍
വേറെ എന്തരു പണി അണ്ണാ ഇതൊക്കെത്തന്നെ പണി :-)

@എഴുത്തുകാരി
ചേച്ചി, നന്ദി :-)
@Faizal Kondotty
നന്ദിന്ദിന്ദിന്ദി.......... :-)
@രഘുനാഥന്‍
ജീവിച്ച് പോട്ടണ്ണാ :-)

ലതി   പറയുന്നു July 13, 2009 at 9:55 AM

അല്ല പിന്നെ! മക്കളു പറഞ്ഞതാ ശരി.
എന്നാലല്ലേ ഒര് ഇത് ഒള്ളൂ?

വായിച്ചു, രസിച്ചു. ആശംസകൾ!

ഞമ്മളെ ചങ്ങായി ബെർളി ഒരു ചെറീ, ഓലപടക്കത്തിന്‌ തീ കൊടുത്തപ്പോൾ തന്നെ, "ദെ വരണ്‌ അറ്റം ബോബ്‌" എന്ന് പറഞ്ഞ്‌കരഞ്ഞ കിടാങ്ങളും, കുട്ടത്തിൽ മത്താപ്പൂ കത്തിച്ച്‌, അതിൽനിന്നും ദിനേഷ്‌ ബിഡിക്ക്‌ തീകൊടുക്കാൻ ശ്രമിച്ച കാപ്പൂന്റെ താടിക്ക്‌ തീ പിടിച്ച വിവരവും ഞമ്മള്‌ അറിഞ്ഞു.

ഞാനും കെട്ട്യോളും കുട്ട്യളും ചെറായീക്ക്‌

@ലതി,
ചേച്ചി എന്റെ എഴുത്ത് രസിച്ചു എന്നുപറഞ്ഞതിന്റെ നന്ദി രേഖപ്പെടുത്തുന്നു. ഇതുപോലുള്ള വാക്കുകളാണ് ഞങ്ങളെപ്പോലുള്ള പുതിയ ആള്‍ക്കാര്‍ക്ക് കിട്ടുന്ന അവാര്‍ഡ്. :-)

@ ബീരാന്‍ കുട്ടി

എന്റെ കുട്ട്യേ എന്നാലും നിങ്ങള്‍ എന്റെ ബ്ലോഗില്‍ പരസ്യം കൊടുത്തല്ലൊ. :-)

നന്നായിട്ടുണ്ട്....ചെറായി മീറ്റിനു ആശംസകള്‍ .....

@കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി
നന്ദി :-)

Babumon   പറയുന്നു July 21, 2010 at 10:14 PM

മാഷെ ഇനി എപ്പോഴെങ്കിലും മീറ്റുമ്പോൾ അറിയിക്കുക

Post a Comment

ചാറ്റ് ചെയ്യാം

തുറന്നുവിടുന്നത്

വേദ വ്യാസന്‍

ചിന്തകള്‍ക്ക് പിറകേ ഓടുന്നവര്‍

മറ്റൊരു ചിന്ത

ചിന്തകള്‍ക്ക് പുറകേ വരൂ