നിങ്ങള്‍ ഫയര്‍ഫോക്സ് ഉപയോഗിക്കുന്ന വ്യക്തിയാണോ..........
എഴുതിയത് Rakesh R (വേദവ്യാസൻ) , ലേബലുകള്‍ : പലവക, സാങ്കേതികം
തലക്കെട്ട് കണ്ടപ്പോള്‍ എതേലും സാധനത്തിന്റെ പരസ്യമാണെന്ന് തോന്നിയൊ, അല്ലേ അല്ല.
ഫയര്‍ഫോക്സിന്റെ എറ്റവും നല്ല പ്രത്യേകത, അതില്‍ നമുക്ക് ആഡ്വണ്‍സ് (പ്ലഗിന്‍സ്) ചേര്‍ക്കാം എന്നതാണു്. ബൂലോകത്തില്‍ പലരും പലപ്പോഴായി പല ആഡ്വണ്‍സിനെ കുറിച്ചും പ്രതിപാദിച്ചിട്ടുണ്ടല്ലോ. ഇവിടെ ഞാനും നിങ്ങള്‍ക്കായി ഒരു കിടിലം കിക്കിടിലം കിടിലോല്‍ക്കിടിലം ആഡ്വണ്‍നെ പരിചയപ്പെടുത്തുന്നു.
"സ്വനലേഖ". പേര് കേള്‍ക്കുമ്പോത്തന്നെ ഒരു ഇത് ഇല്ലേ ( കടപ്പാട് : എന്റെ പഴയപോസ്റ്റ് :-) ). പേര് കേട്ടാലറിയാം ഇവളൊരു നാടന്‍ മലയാളിപ്പെണ്ണ്. അപ്പോപ്പിന്നെ എന്തിനാഡായ് ഈ ആഡ്വണ്‍ ഉപയോഗിക്കുന്നത് എന്നു ചോദിക്കു. ഇവളെക്കുറിച്ച് പറയുകയാണെങ്കില്‍ നാണംകുണുങ്ങിയാണെങ്കിലും നല്ല അസ്സലായി മലയാളം എഴുതും. ഇപ്പൊ കാര്യം മനസ്സിലായോ. ഇല്ലേ, എന്റെ പൊന്നു മനുഷ്യന്മാരേ ...... ഇവളെ നിങ്ങളുടെ ഫയര്‍ഫോക്സിന് കെട്ടിച്ചുകൊടുത്താല്‍, വേറെ ആരുടെയും (കീമാന്‍,വരമോഴി മുതലായ സോഫ്റ്റ്വെയര്‍) സഹായമില്ലാതെ മലയാളം ടൈപ്പ് ചെയ്യാം.
ഇനി കുറച്ച് സീരിയസ്സ് ആകാം
ഞാന്‍ പറഞ്ഞുവന്നതെന്താണെന്നുവെച്ചാല്‍ ഫയര്‍ഫോക്സ് ബ്രൌസറില്‍ നമുക്ക് സ്വനലേഖ ഇന്‍സ്റ്റാള്‍ ചെയ്യാം. ദാ ഇവിടെ ഞെക്കിയാല് സ്വനലേഖ ഫയര്‍ഫോക്സില്‍ ചേര്‍ക്കാം. ചേര്‍ത്തുകഴിഞ്ഞ് ഫയര്‍ഫോക്സ് റീസ്റ്റാര്‍ട്ട് ചെയ്താല്‍ സ്വനലേഖ ഉപയോഗിച്ച് തുടങ്ങാം. ഏത് വെബ്സൈറ്റിലെയും ടെക്സ്റ്റ് ഏരിയയിലോ, ടെക്സ്റ്റ് ബോക്സിലോ മലയാളം ടൈപ്പ് ചെയ്യാന്‍ അതില്‍ മൌസിട്ട് ക്ലിക്കണം എന്നിട്ട് "കണ്‍ട്രോള്‍ + m (Ctrl+m)" അടിക്കണം , സിമ്പിള്‍ ഇത്രെയുള്ളു നിങ്ങള്‍ ഇതാ സ്വനലേഖയ്ക്ക് അടിമയായിക്കഴിഞ്ഞു.
ശുഭം.
ഞാന്‍ ഈ ടൈപ്പ് ചെയ്യുന്നതെല്ലാം സ്വനലേഖ ഉപയോഗിച്ചാണ്. എന്റെ കൂട്ടുകാരനായ നിഷാന്‍ ആണ് സ്വനലേഖയെ ഫയര്‍ഫോക്സിന് മുട്ടിച്ച്കൊടുത്ത മഹാന്‍. അദ്ദേഹത്തിനായി ഞാന്‍ ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു.