കുറ്റബോധം  

എഴുതിയത് Rakesh R , ലേബലുകള്‍ : ,

കുറ്റബോധം... അത് മനുഷ്യനെ കാര്‍ന്ന് തിന്നുന്ന വേദനയാണ്.
ഞാന്‍ ഇപ്പോള്‍ എഴുതാന്‍ പോകുന്നത്, കുറ്റബോധം കൊണ്ട് ഒരാള്‍ വേറൊരാളോട് പറഞ്ഞ കഥയാണ്.
ആ രണ്ടാമത്തെ ആളിന്റെ താല്‍പര്യപ്രകാരം ഞാന്‍ എഴുതുന്നു
**********************************************************************************
"എടാ രമേഷേ ......നീ ഇപ്പൊ എവിടെയാ ... നിന്നെ കണ്ടിട്ട് ഒരുപാടുനാളായല്ലോ?"
ചോദ്യം കേട്ട് രമേഷ് തിരിഞ്ഞുനോക്കി, നിറഞ്ഞ ചിരിയോടെ മനു; ഒന്നാം ക്ലാസ്സുമുതല്‍ പത്താം ക്ലാസ്സ് വരെ ഒപ്പം പഠിച്ച കൂട്ടുകാരന്‍.

മനു ചിരിച്ചുകൊണ്ടു തുടർന്നു: "നീ ഇപ്പൊ വലിയ ആളായി അല്ലേടാ ?"
രമേഷിന് ഒന്നും പറയാന്‍ കഴിഞ്ഞില്ല. ഓർമ്മകളുടെ വേലിയേറ്റം മനസ്സിൽ.

"എന്താടാ നിനക്കെന്നെ മനസ്സിലായില്ലേ ? ഞാനാ മനു". മനു സംശയഭാവത്തിൽ രമേഷിനെ നോക്കി.

രമേഷ് സംസാരിച്ചുതുടങ്ങി. "നീ എന്താടെ ഈ പറയുന്നെ ? നിന്നെ എനിക്കുമനസ്സിലാകാതിരിക്കുമെന്നു നീ കരുതുന്നുണ്ടോ? അല്ല നീ ഇപ്പൊ എന്താ പരിപാടി ? "

"ഞാന്‍ നമ്മുടെ ജംഗഷനില്‍ ഓട്ടോ ഓടിക്കുവാടാ , നിന്റെ അനിയനെ വല്ലപ്പോഴും കാണാറുണ്ട്. അവന്‍ പറഞ്ഞു നീ ഗല്‍ഫിലാണെന്ന്, നിനക്ക് സുഖം തന്നെയല്ലേ ?" ഒട്ടൊരു ധൃതിയോടെ മനു പറഞ്ഞു.

"അങ്ങനെ കഴിഞ്ഞുപോകുന്നു മനൂ, അല്ലാ നീ ഇന്ന് ഓട്ടൊയെടുത്തില്ലേ ??" മനുവിന്റെ ധൃതികണ്ട് രമേശിനു സംശയമായി.

"ഇല്ലെടാ, എന്റെ അമ്മയ്ക്ക് സുഖമില്ല, നമ്മുടെ സന്തോഷ് ഡോക്ടറെ കാണിയ്ക്കാന്‍ കോണ്ടു വന്നതാ.. അതു കഴിഞ്ഞ് വണ്ടിയെടുക്കണം.അത്താഴപട്ടിണിക്കാരുടെ ഒരു പാടേ .. ഹെ ഹെ അല്ലേടാ ? എന്തായാലും നിന്നെ കണ്ടപ്പോ സന്തോഷമായി.
ഒരു ചായ കുടിയ്ക്കാന്‍ വിളിയ്ക്കാന്‍ സമയമില്ലെടാ... അമ്മ ഒറ്റയ്ക്കാ, ശരി പിന്നെ കാണാം." മനു യാത്രപറഞ്ഞു പിരിഞ്ഞു.

"ശരിയെടാ പിന്നെ കാണാം" രമേഷ് തന്റെ കാറിനടുത്തേക്ക് നടന്നു..

*************

തിരികെ വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ രമേഷിന്റെ ചിന്തകള്‍ മുഴുവന്‍ മനുവിനെ കുറിച്ചായിരുന്നു.
ചെറിയ ക്ലാസ്സുകളില്‍ അടുത്തടുത്തിരുന്നു പഠിച്ച കൂട്ടുകാര്‍. ജീവിത സാഹചര്യങ്ങള്‍ അവരെ രണ്ട് ജീവിതദ്വീപുകളില്‍ എത്തിച്ചു. പക്ഷെ വല്ലപ്പോഴുമെങ്കിലും ഒരു നൊമ്പരമായി, അവനോടു അറിവില്ലാത്ത പ്രായത്തില്‍ ചെയ്ത ആ തെറ്റ് രമേഷിന്റെ മനസ്സിലേക്ക് കടന്നുവരാറുണ്ട്.

നാലാം ക്ലാസ്സിലെ അവസാന ദിനങ്ങളിലൊന്ന്:
ക്ലാസിലെ ഡെസ്കിനടിയിൽ ആരുടെയോ കൈയ്യിൽ നിന്നു വീണുപോയ ഒരു ഇരുപതുരൂപ നോട്ട് എടുക്കണോ വേണ്ടയോ എന്ന് സ്വന്തം മനഃസ്സാക്ഷിയുമായി മല്ലിട്ടുകൊണ്ടിരുന്ന ആ നിമിഷങ്ങൾ രമേഷിന്റെ മനസ്സിലേക്ക് ഓടിയെത്തി.

"എടുത്തോടാ കുഴപ്പമില്ല, പിന്നീട് ഇതുപോലെ ഒരവസരം കിട്ടത്തില്ല"
"വേണ്ട അവസാനം ഇത് എന്റെതല്ല എന്നറിയുമ്പൊ എല്ലാരും എന്നെ വെറുക്കും ..."
"ഛെ അങ്ങനെയൊന്നുമില്ല എടുക്കു"

അവസാനം തീരുമാനത്തിലെത്തി. ഡെസ്കിനടിയില്‍ ആരും കാണാതെ കിടക്കുന്ന 20 രൂപ പതിയെ എടുത്തു ...
ആ നിമിഷം തന്നെ ഞെട്ടിച്ചുകൊണ്ട് ബെല്‍ മുഴങ്ങി.

ക്ലാസ് ടീച്ചര്‍ വന്നു ...അറ്റന്റന്‍സ് എടുത്തു. എല്ലാം പഴയതുപോലെ, പക്ഷെ എല്ലാം ആദ്യം കാണുന്ന പോലെയാണല്ലോ തോന്നുന്നത്.

അറ്റന്റന്‍സ് കഴിഞ്ഞ് ടീച്ചര്‍ കുട്ടികളുടെ അടുത്തേയ്ക്ക് എത്തി. "എല്ലാവരും ഗ്രൂപ്പ് ഫോട്ടോയുടെ കാശ് കൊണ്ടുവന്നിട്ടുണ്ടോ ??"

"കൊണ്ടുവന്നു ടീച്ചര്‍“. എല്ലാവരും ആര്‍ത്തുവിളിച്ച് പറഞ്ഞു... ആ കൂട്ടത്തില്‍ മനുവും ഉണ്ടായിരുന്നോ?? ആവോ, തന്റെ ശബ്ദത്തിന് വളരെ ശക്തി കുറവായിരുന്നോ അതോ താനൊന്നും മിണ്ടിയില്ലേ ?? രമേഷിന് വ്യക്തമായി അത് ഓർക്കുവാൻ സാധിച്ചില്ല.
ടീച്ചര്‍ എല്ലാവരില്‍ നിന്നും പൈസ വാങ്ങിത്തുടങ്ങി... തന്റെ അടുത്തെത്തി. വിറയ്ക്കുന്ന കൈകളോടെ പൈസ ടീച്ചറെ ഏൽ‌പ്പിച്ചു. ഹൊ സമാധാനമായി.

"അയ്യോ എന്റെ രൂപ..."

ദൈവമെ മനുവാണല്ലോ കരയുന്നത്. ഈശ്വരാ താനെടുത്തത് അവന്റെ കാശാണോ ? ? അയ്യോ എങ്ങനെ പറയും ഞാൻ കൊടുത്തത് മനുവിന്റെ കാശാണെന്ന്. എല്ലാവരുടെയും മുന്നില്‍ ഞാന്‍ കള്ളനാകുമല്ലോ?? മാത്രമോ, മനു,അയ്യോ അവന് തന്നെ എന്തിഷ്ടമാണ്.

രണ്ട് ദിവസം മുന്‍പ്, അവന്റെ അമ്മ ഫോട്ടോയ്ക്ക് പൈസ തരാം എന്ന് പറഞ്ഞ കാര്യം മനു തന്നെ അറിയിച്ചത് രമേഷ് ഓര്‍മിച്ചു. എന്തു സന്തോഷത്തിലായിരുന്നവന്‍. അടുത്തദിവസം അവന്റെ അമ്മയ്ക്ക് എവിടെയോ മണ്ണ് ചുമക്കുവാനുള്ള പണി കിട്ടിയിട്ടുണ്ടെന്നും, അപ്പോൾ കാശ് താരാമെന്നും അമ്മ പറഞ്ഞു എന്നാണവൻ പറഞ്ഞത്. അത്ര പോലും പ്രതീക്ഷയ്ക്ക് വകയില്ലായിരുന്നു തന്റെ വീട്ടിലെ സ്ഥിതി. ആ നിമിഷത്തില്‍ മനുവിന്റെ അമ്മയുടെ മകനായിരുന്നെങ്കില്‍ എന്നു തോന്നിപ്പോയി. ഈശ്വരാ മനുവിന്റെ വിഷമം കാണുമ്പോള്‍ ആ അമ്മയും കൂടി കാശെടുത്ത ആളിനെ ശപിക്കുമല്ലോ.. രമേഷിന്റെ കൊച്ചു ചിന്തകൾ കാടുകയറി.

അന്ന് മനു ഒരുപാട് കരഞ്ഞു, പക്ഷെ പിന്നീട് അവന്‍ അതിനെക്കുറിച്ച് ഒന്നും പറയുന്നത് കേട്ടിട്ടില്ല. പക്ഷെ താനോ, എപ്പോഴൊക്കെ മനുവിനെ പറ്റി ഓര്‍ക്കുമ്പോഴും കുറ്റബോധം കൊണ്ട് നീറി നീറി. പലപ്പോഴും മനുവിനോട് എല്ലാം തുറന്നുപറയണം എന്ന് കരുതിയിട്ടുണ്ട്. പക്ഷെ കഴിയുന്നില്ല. ഒരു പക്ഷെ തന്റെ ജീവിതാവസാനം വരെയും ഈ വേദനയും ഉള്ളിലൊതുക്കൈ നടക്കണമായിരിയ്ക്കും..............

രമേഷ് ചിന്തകളിൽ നിന്നുണർന്നു.

*******************************************************************************************************
രമേശിന്റെ വിഷമം അറിയുന്ന വ്യക്തി എന്ന നിലയില്‍ ഞാന്‍ അവനോട് മനുവിന്റെ കൂടെ കാര്യങ്ങള്‍ സംസാരിയ്ക്കനാണ് ഉപദേശിച്ചത്. എന്റെ അഭിപ്രായം ശരിയാണോ ?? പറയൂ....................
*******************************************************************************************************
അപ്പുവേട്ടന്‍ തിരുത്തിത്തന്ന കഥയാണിത്, ഞാന്‍ പോസ്റ്റ് ചെയ്തത് വായിച്ചിട്ട് എല്ലാവര്‍ക്കും ഒരു കണ്‍ഫ്യൂഷന്‍ ഉണ്ട് എന്ന് പറഞ്ഞപ്പോള്‍ എന്ത് ചെയ്യണമെന്നറിയാതെ ഇരിയ്ക്കുകയായിരുന്നു. അതുകൊണ്ട് തരാനുദ്ദേശിയ്ക്കുന്ന തല്ലില്‍ പാതി ആ മാന്യദ്ദേഹത്തിന് സമര്‍പ്പിച്ചാലും

16 അഭിപ്രായങ്ങള്‍

സത്യം പറഞ്ഞാൽ രണ്ടുതവണവായിച്ചിട്ടും എനിക്ക് ഇതിലെ കഥാപാത്രങ്ങളെ പിടികിട്ടിയില്ല.

1. രമേഷ്,
2. മനു,
3. വ്യാസൻ

ആ പൈസ എടുക്കുകയും ടീച്ചറുടെ കൈയിൽ കൊടുക്കുകയും ചെയ്യുന്ന ഭാഗത്ത് വല്ലാത്ത അവ്യക്തത. ആര് ആ‍രുടെ പൈസയാണ് താഴെ നിന്ന് എടുത്തതും കൊടുത്തതും? :)

ഓടോ വായിക്കാനുള്ള ബ്ലോഗിന് ബ്ലാക്ക് ബാക്ഗ്രൌണ്ടും, അതിൽ വളരെ തെളിച്ചത്തോടെ നിൽക്കുന്ന അക്ഷരങ്ങളും അത്ര നല്ലതല്ല. കണ്ണുവല്ലാതെ ക്ഷീണിക്കുന്നു. അതുപോലെ വരികൾക്കിടയിലെ അകലവും ഒന്നു ക്രമീകരിക്കൂ.

അപ്പു പറഞ്ഞതില്‍ അല്പം കാര്യമുണ്ട് വ്യാസാ. ഞാന്‍ ആദ്യം വായിച്ചപ്പോള്‍ ഈ കണ്ഫ്യൂഷന്‍ തോന്നിയിരുന്നു.
സംഭാഷണങ്ങള്‍ പ്രത്യേകം പാരഗ്രാഫായി കൊടുക്കുന്നത് നല്ലതാണെന്നു തോന്നുന്നു.അതാരുടെതാണെന്ന് പെട്ടെന്നു മനസ്സിലാവും വിധത്തില്‍

സംഭവം കൊള്ളാം കേട്ടോ.. കുട്ടിക്കാലത്ത് അറിയാതെ ചെയ്തൊരു തെറ്റ്..അന്നത് ഏറ്റു പറയാന്‍ കഴിഞ്ഞില്ല.. ഇനി കാണുമ്പോള്‍ അതങ്ങ് പറഞ്ഞേക്കൂ... മനസ്സിന്റെ ഭാരം കുറയും സൌഹ്രുദത്തിന്റെ വില കൂടും.

This comment has been removed by a blog administrator.

അപ്പുവേട്ടാ,
തിരുത്തിത്തന്ന കഥയാണ് ഇപ്പൊ പോസ്റ്റ് , അനുവാദത്തോടെ ഞാന്‍ കമന്റ് നീക്കം ചെയ്യുന്നു.

രഞ്ജിത്തേട്ടാ,
രണ്ടുപേരോടുമുള്ള നന്ദി അറിയിക്കുന്നു. :)

ഇനി പഴയ കാര്യത്തില്‍ അത്ര വലിയ കുറ്റബോധത്തിന്റെ ആവശ്യമുണ്ടോ, അതൊക്കെ കുട്ടിക്കാലത്തെ കുസൃതിയായി കാണാവുന്നതല്ലേയുള്ളൂ.

കുട്ടിക്കാലത്തെ കൊച്ചു തെറ്റുകളായി കരുതി മറക്കുക.

കൊള്ളാം വ്യാസാ.....

ഇത്തരം ചെറിയ ചെറിയ കുറ്റബോധങ്ങള്‍ എനിക്കുമുണ്ട്!

manassil kuttabodham thonnithudangiyal cheyyunnathellaam yaanthrikamaayirikkum... angane aavaathirikkatte.

@Typist | എഴുത്തുകാരി $ കുമാരന്‍ | kumaran:
ചേച്ചി & ചേട്ടാ എന്തൊക്കെപറഞ്ഞാലും അദ്ദേഹത്തിന് മനസ്സിലാകണ്ടെ, ഇപ്പോഴും അതാലോചിച്ച് ഇടയ്ക്ക് സെന്റി ആകാറുണ്ട് :(

@jayanEvoor :
അതാലോചിക്കാന്‍ പോയാല്‍ വട്ടാകും :)

@അനിത / ANITHA :
ഇതു വരെയ്ക്കും ആ അവസ്ഥയിലായിട്ടില്ല :)

ഈശ്വരാ ..ഇത്ര നിസ്സാര കാര്യങ്ങള്‍ക്ക് മനസ്സ് നീറ്റെണ്ടി വന്നാല്‍ ... വലിയ വലിയ കാര്യങ്ങള്‍ വരുമ്പോ എന്ത് ചെയ്യും .. വിട്ടു കള..

തെറ്റ് ചെയുന്നവര്‍ ഒരുപാടുണ്ട് (തെറ്റും ശരിയും ഒക്കെ ആപെഷികങ്ങലാണ് എന്നാ വാദം അവിടെ നിക്കട്ടെ ) പക്ഷെ അതോര്‍ത്തു കുറ്റബോധം തോന്നുന്നവരും അത് തിരുതുന്നവരും
കുറവാണ് ,കുറ്റബോധം തോന്നിയ മനസ്സില്‍ പിന്നെ കളങ്കമില്ല.

വിശേഷങ്ങള്‍ വൈകിയാണറിഞ്ഞത്..
കഥ നന്ന്. കൂടുതല്‍ നേരില്‍പ്പറയാം....
ആശംസകള്‍...

കുറ്റബോധമാ ഒരു മനുഷ്യനെ നല്ലവനാക്കുന്നത്

വായിക്കാന്‍ ശ്ശി ബുദ്ധിമുട്ട്യേ

മന:പൂര്‍വ്വം ചെയ്തതല്ലല്ലോ... അത്ര കുറ്റബോധം തോന്നേണ്ടതില്ല. എങ്കിലും സംസാരിച്ച് തീര്‍ക്കുന്നത് തന്നെ ആണ് നല്ലതെന്ന് തോന്നുന്നു

@ശാരദനിലാവ്‌ :
വളരെ ചെറിയപ്രായത്തിലെ വലിയ നീറ്റലാ :(

@സ്വതന്ത്രന്‍ :
പ്രായശ്ചിത്തം ചെയ്യുവാന്‍ അവന് മനസ്സുണ്ട് , പക്ഷേ ...

@കൊട്ടോട്ടിക്കാരന്‍ :
ശരി :)

@അരുണ്‍ കായംകുളം :
അരുണേട്ടാ, കഥ ഒരുപാട് നീണ്ടു അല്ലേ ??

@ശ്രീ :
സംസാരിപ്പിക്കാന്‍ ഞാന്‍ ശ്രമിക്കുന്നുണ്ട് :)

Post a Comment

ചാറ്റ് ചെയ്യാം

തുറന്നുവിടുന്നത്

വേദ വ്യാസന്‍

ചിന്തകള്‍ക്ക് പിറകേ ഓടുന്നവര്‍

മറ്റൊരു ചിന്ത

ചിന്തകള്‍ക്ക് പുറകേ വരൂ